Connect with us

മമ്മൂക്കയുടെ ഓരോ റോളും കാണാപ്പാഠം, ഫസ്റ്റ് ഷോ കാണ്ടിരിക്കും, ഉറക്കം മമ്മൂക്കയുടെ പോസ്റ്ററുകളുടെ നടുവില്‍; ആരാധികയെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

Actor

മമ്മൂക്കയുടെ ഓരോ റോളും കാണാപ്പാഠം, ഫസ്റ്റ് ഷോ കാണ്ടിരിക്കും, ഉറക്കം മമ്മൂക്കയുടെ പോസ്റ്ററുകളുടെ നടുവില്‍; ആരാധികയെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

മമ്മൂക്കയുടെ ഓരോ റോളും കാണാപ്പാഠം, ഫസ്റ്റ് ഷോ കാണ്ടിരിക്കും, ഉറക്കം മമ്മൂക്കയുടെ പോസ്റ്ററുകളുടെ നടുവില്‍; ആരാധികയെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

മിനിസ്‌ക്രീനിലൂടെയും ബിദ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സീമ ജി നായര്‍. മാത്രമല്ല, മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് സീമ ജി നായര്‍. സീമ നടത്തുന്ന നന്മ പ്രവര്‍ത്തികളെ എന്നും നിറഞ്ഞ മനസോടെയാണ് മലയാളികള്‍ ഏറ്റെടുക്കാറുള്ളതും. അത്തരത്തിലൊന്നായിരുന്നു അമ്മാളു അമ്മ എന്ന ആരാധികയെ മമ്മൂട്ടിയുടെ മുന്നില്‍ എത്തിച്ചത്.

ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഈ അവസരത്തില്‍ അമ്മാളു അമ്മയാണ് യഥാര്‍ത്ഥ മമ്മൂക്ക ഫാന്‍ എന്ന് പറയുകയാണ് സീമ.

‘ഈ നല്ല ദിവസത്തില്‍ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങള്‍ക്കായി തരുന്നു. പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടുമൂന്നു വര്‍ഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നുണ്ടായിരുന്നു. യാദൃച്ഛികമായി പറവൂര്‍ നിന്ന് രാധിക അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോണ്‍ടാക്ട് ചെയ്തു.

കുറച്ചു ലിങ്കും അയച്ചു തന്നു. ഞാന്‍ പിഷാരടിയോടു ഈ കാര്യം പറഞ്ഞു. അമ്മയുടെആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു. സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാന്‍ ‘അമ്മ ഉണ്ടാവും.

തീയറ്ററുകളില്‍ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നാടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്ര ആക്കുമ്പോള്‍ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്. ഇനി കുറെ അമ്പലങ്ങളില്‍ നേര്‍ച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാന്‍ ഉള്ള നേര്‍ച്ചയായിരുന്നു അത്’, എന്നാണ് അമ്മാളു അമ്മയെ കുറിച്ച് സീമ ജി നായര്‍ പറഞ്ഞത്.

More in Actor

Trending

Recent

To Top