അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാന്‍ എസ്എഫ്ഐ ആയിരുന്നു, കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെഎസ്യു ആയി, അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാന്‍ എബിവിപി ആയി; ആ സിനിമ അച്ഛന്റെ കഥ; ശ്രീനിവാസന്
അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാന്‍ എസ്എഫ്ഐ ആയിരുന്നു, കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെഎസ്യു ആയി, അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാന്‍ എബിവിപി ആയി; ആ സിനിമ അച്ഛന്റെ കഥ; ശ്രീനിവാസന്
അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാന്‍ എസ്എഫ്ഐ ആയിരുന്നു, കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെഎസ്യു ആയി, അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാന്‍ എബിവിപി ആയി; ആ സിനിമ അച്ഛന്റെ കഥ; ശ്രീനിവാസന്
നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ശ്രീനിവാസന്. പലപ്പോഴും തന്റെ നിലപാടുകള്‍ അദ്ദേഹം വെട്ടിതുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകര്‍ച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്നും പറയുകയാണ് ശ്രീനിവാസന്. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും മാറാനുണ്ടായ കാരണം ശ്രീനിവാസന് വെളിപ്പെടുത്തിയത്.
‘അച്ഛന് ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി തന്നെ കോണ്‍ഗ്രസുകാരെ തല്ലാന്‍ പോകുന്നതായിരുന്നു. അദ്ധ്യാപകനാണെങ്കിലും അച്ഛന് തല്ലാന്‍ പോയിട്ടുണ്ട്. അക്കാലത്ത് ഞാന്‍ സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ കുടുംബത്തിന് പാരമ്പര്യമായുള്ളത് പോലെ ചെങ്കൊടിയും പിടിച്ച് തോട്ടുവരമ്പത്തു കൂടെ മുദ്രാവാക്യം വിളിച്ചു നടക്കുമായിരുന്നു.
‘ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ്’ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചിരുന്നത്. അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാന്‍ എസ്എഫ്ഐ ആയിരുന്നു. കുറച്ച് ബുദ്ധി വന്നപ്പോള്‍ ഞാന്‍ കെഎസ്യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോള്‍ ഞാന്‍ എബിവിപി ആയി’.
‘അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകര്‍ച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാന്‍ വരവേല്‍പ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്. സ്കൂളില്‍ നിന്ന് പെന്‍ഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛന് ബസ് വാങ്ങിയ കഥയാണ് വരവേല്‍പ്പ്. അറിയാത്ത പരിപാടി അച്ഛന് ചെയ്തു.
കമ്യൂണിസ്റ്റുകാരനായ അച്ഛന് ബസ് വാങ്ങിയപ്പോള്‍ ബൂര്‍ഷ്വാസിയായി. മുഴുവന്‍ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നില്‍ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റില്‍ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവന്‍ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു’ ശ്രീനിവാസന് പറഞ്ഞു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...