Connect with us

എല്ലാം ജ്യോത്സ്യന്റെ പ്രവചനം പോലെ നടന്നു, വിവാഹത്തിന് എതിര്‍ത്തപ്പോള്‍ സൂര്യ എടുത്ത ശപഥം; തുറന്ന് പറഞ്ഞ് അച്ഛന്‍ ശിവകുമാര്‍

Malayalam

എല്ലാം ജ്യോത്സ്യന്റെ പ്രവചനം പോലെ നടന്നു, വിവാഹത്തിന് എതിര്‍ത്തപ്പോള്‍ സൂര്യ എടുത്ത ശപഥം; തുറന്ന് പറഞ്ഞ് അച്ഛന്‍ ശിവകുമാര്‍

എല്ലാം ജ്യോത്സ്യന്റെ പ്രവചനം പോലെ നടന്നു, വിവാഹത്തിന് എതിര്‍ത്തപ്പോള്‍ സൂര്യ എടുത്ത ശപഥം; തുറന്ന് പറഞ്ഞ് അച്ഛന്‍ ശിവകുമാര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നല്‍കുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നല്‍കിയത് ഭര്‍ത്താവ് സൂര്യയാണ്. തിരിച്ച് വരവില്‍ ചെയ്ത ആദ്യ സിനിമ നിര്‍മ്മിച്ചത് ഇരുവരുടെയും പ്രൊഡക്ഷന്‍ ഹൗസായ 2 ഡി എന്റര്‍ടെയ്ന്റ്‌മെന്റ്‌സാണ്. രണ്ടാം വരവിലും പ്രേക്ഷകരില്‍ നിന്ന് സ്വീകാര്യത നേടിയ ജ്യോതിക കാതല്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലുമെത്തിയിരുന്നു.

ഇപ്പോഴിതാ സൂര്യയുടെ ജീവിതത്തിലെ പ്രേക്ഷകരും ആരാധകരും അറിയാത്ത ചില സംഭവങ്ങളെ കുറിച്ച് അടുത്തിടെ താരത്തിന്റെ അച്ഛനും നടനും നിര്‍മാതാവുമായ ശിവകുമാര്‍ വെളിപ്പെടുത്തിയ തില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൂര്യയുടെ ജീവിതം പ്രവചിച്ച ഒരു ജ്യോതിഷിയെ കുറിച്ചാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശിവകുമാര്‍ വെളിപ്പെടുത്തിയത്. ‘സൂര്യ ചെറുപ്പത്തില്‍ വളരെ നിശബ്ദനായിരുന്നു. അവന് ഒന്നിനോടും താല്‍പ്പര്യമില്ലായിരുന്നു. ഈ സമയത്താണ് ഞാന്‍ അവന്റെ ജാതകം എടുത്ത് ജ്യോതിഷിയുടെ അടുത്തേക്ക് പോയത്.’

‘ജാതകം നോക്കിയ ജ്യോത്സ്യന്‍ സിനിമയില്‍ സൂര്യ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞു. ഞാന്‍ വളരെ ആശ്ചര്യപ്പെട്ടു. സൂര്യ ആരോടും അധികം സംസാരിക്കാറില്ല എന്നതാണ് കാരണം. ഇവനെങ്ങനെ ബിസിനസില്‍ എത്തുമെന്ന് ഞാന്‍ ചിന്തിച്ചു. ശേഷം ഞാന്‍ ജ്യോത്സ്യനോട് സൂര്യ ഭാവിയില്‍ എന്തായിത്തീരുമെന്ന് ചോദിച്ചു. മുഖം കൊണ്ട് പണമുണ്ടാക്കുമെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞ മറുപടി.’ ഞാന്‍ ഉടനെ അവന്‍ അഭിനയിക്കുമോയെന്ന് ചോദിച്ചു. അദ്ദേഹം അതെ എന്ന് മറുപടി നല്‍കി.

നിങ്ങളെക്കാള്‍ മികച്ച നടനായി സൂര്യ അറിയപ്പെടും. നിങ്ങളേക്കാള്‍ കൂടുതല്‍ സമ്പാദിക്കും. നിങ്ങളേക്കാള്‍ കൂടുതല്‍ അവാര്‍ഡുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞശേഷം മടിച്ച് മടിച്ച് ഒരു കാര്യം കൂടി ആ ജ്യോത്സ്യന്‍ പറഞ്ഞു. സൂര്യ പ്രണയിച്ച് വിവാഹം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.’

‘പിന്നീട് ജ്യോത്സ്യന്‍ പറഞ്ഞതുപോലെ സൂര്യ വലിയ നടനായി. ഉയര്‍ന്ന പ്രതിഫലം വാങ്ങി. പ്രണയിച്ച് വിവാഹം കഴിച്ചു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ഞങ്ങള്‍ ആ ജ്യോത്സ്യനെ അന്വേഷിച്ച് പോയി അയാള്‍ക്ക് ഷര്‍ട്ട് നല്‍കി. സൂര്യയും ജ്യോതികയും പ്രണയത്തിലായശേഷം ഞങ്ങളുടെ സമ്മതത്തിനായി അവര്‍ ഏകദേശം നാല് വര്‍ഷത്തോളം കാത്തിരുന്നു.’

‘ഒരു ഘട്ടത്തില്‍ സമ്മതകിട്ടില്ലെന്ന് തോന്നിയപ്പോള്‍ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ പരസ്പരം വിവാഹം കഴിക്കും ഇല്ലെങ്കില്‍ അവസാനം വരെ ഞങ്ങള്‍ ഇങ്ങനെ തന്നെ ഇരിക്കുമെന്ന് സൂര്യ ഞങ്ങളോട് പറയുകയും ശപഥമെടുക്കുകയും ചെയ്തു. അവന്റെ ആ വാക്ക് ഞങ്ങളുടെ മനസില്‍ തറച്ചു. ഒരു മകന്‍ തന്റെ കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വഹിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ലല്ലോ. മാത്രമല്ല അവന്റെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ഇവിടെ ആര്‍ക്കും അനുവാദമില്ല. അങ്ങനെയാണ് ഞങ്ങള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചത്’, എന്നാണ് സൂര്യയെ കുറിച്ചും ജ്യോതികയെ കുറിച്ചും സംസാരിച്ച് ശിവകുമാര്‍ പറഞ്ഞത്.

ഇന്ന് ഏറ്റവും നല്ല ദാമ്പത്യ ജീവിതം നയിക്കുന്ന ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരും മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോള്‍ മുംബൈയില്‍ സെറ്റില്‍ഡാണ്. സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. എന്നാല്‍ സത്യാവസ്ഥ അതല്ലെന്ന് വ്യക്തമാക്കി പിന്നീട് ജ്യോതിക എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യകാര്യങ്ങള്‍ നോക്കുന്നതിനായുള്ള താത്കാലിക മാറ്റം മാത്രമാണിതെന്നും ജ്യോതിക പറഞ്ഞിരുന്നു.

അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ജ്യോതിക സംസാരിച്ചിരുന്നു. വളരെ കുറച്ച് മാത്രമേ സൂര്യ സംസാരിക്കൂ. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് ഓര്‍മ്മയില്ല. ഞങ്ങളുടേത് അഞ്ച് വര്‍ഷം നീണ്ട സൗഹൃദമായിരുന്നു. എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയില്ല. ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് മകള്‍ ചോദിക്കും. ഒഫീഷ്യലി ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

More in Malayalam

Trending