Connect with us

കണ്ടക്‌ടർ വലിക്കാതിരുന്നെങ്കിൽ ! എന്റെ തുണ്ട് വീഡിയോ ഇറങ്ങിയെന്ന് കൂളായിട്ട് പറയും.. നഗ്നവീഡിയോ പ്രചരിച്ചതിന് ശേഷം സംഭവിച്ചത്

Malayalam

കണ്ടക്‌ടർ വലിക്കാതിരുന്നെങ്കിൽ ! എന്റെ തുണ്ട് വീഡിയോ ഇറങ്ങിയെന്ന് കൂളായിട്ട് പറയും.. നഗ്നവീഡിയോ പ്രചരിച്ചതിന് ശേഷം സംഭവിച്ചത്

കണ്ടക്‌ടർ വലിക്കാതിരുന്നെങ്കിൽ ! എന്റെ തുണ്ട് വീഡിയോ ഇറങ്ങിയെന്ന് കൂളായിട്ട് പറയും.. നഗ്നവീഡിയോ പ്രചരിച്ചതിന് ശേഷം സംഭവിച്ചത്

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലൈംഗികതയെക്കുറിച്ചും , സ്വയം ഭോഗത്തെക്കുറിച്ചെല്ലാം തുറന്നെഴുതുന്ന ശ്രീലക്ഷമി അറക്കലിന്റെ പുതിയ പോസ്റ്റാണ് സൊസിലെ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സമകാലീന സംഭവങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്ന ശ്രീലക്ഷ്മി തന്നോട് പ്രതികരിക്കുന്നവരോട് കുറച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. തന്റെ വീഡിയോകളും ചിത്രങ്ങളും എടുത്ത് നിരവധി യൂട്യൂബ് ചാനലുകള്‍ അശ്ലീലത പറഞ്ഞ് പണം നേടുന്നുണ്ടെന്നും അത്തരക്കാരോട് രൂക്ഷമായ ഭാഷയിലാണ് ശ്രീലക്ഷ്മി പ്രതികരിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയില്‍ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?’കളി തരുമോ ? സൈസ് എത്രയാ ? നന്നായി ഫ്ലൂട്ട് വായിക്കാന്‍ അറിയാമല്ലോ ‘ എന്നൊക്കെ ചോദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? ഇന്നീ മാനവികതക്കും വയലന്‍സിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാന്‍ കണ്ടില്ലല്ലോ?

എന്റെ ഫോണ്‍നമ്ബര്‍ അശ്ലീല ഗ്രൂപ്പില്‍ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? അതെന്ത് നീതിയാണ്? എത്ര എത്ര ദിവസം ഉറങ്ങാന്‍ പറ്റാതെ വയലന്‍സിന് ഇരയായി മെന്റല്‍ ട്രോമയില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?നഗ്നവീഡിയോ പ്രചരിക്കുമ്ബോള്‍ ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം നിങ്ങള്‍ക്കറിയുമോ?

വഴിയിലൂടെ നടക്കുമ്ബോളും ബസില്‍ പോകുമ്ബോളും ഒക്കെ ആള്‍ക്കാര്‍ നമ്മളേ നോക്കുമ്ബോള്‍ ‘ ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേഷിങ്ങനെ തുറിച്ച്‌ നോക്കുന്നത്’ എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.നഗ്നവീഡിയോ പ്രചരിച്ച അന്ന് ഞാന്‍ കിഴക്കേക്‌ഓട്ടയില്‍ നിന്ന് കമലേശ്വരത്ത് ട്യൂഷന്‍ എടുക്കാന്‍ പോകുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ഓര്‍മയില്ലാതെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

അന്ന് ആ കണ്ടക്ടറും ആ ബസിലുളള ആള്‍ക്കാരും എന്നേ വിളിക്കാത്ത ചീത്തയില്ല.ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല ഞാന്‍ , സ്റ്റോപ്പ് എത്തീ ബസ് നിര്‍ത്തീ എന്ന് എനിക്ക് അങ്ങ് പെട്ടെന്ന് തോന്നി ! ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതില്‍ തുറന്നു ഇറങ്ങാന്‍ പോയി ഞാന്‍. കണ്ടക്ടര്‍ പുറകീന്ന് വലിച്ച്‌ അകത്തിട്ടില്ലെങ്കില്‍ ഇന്ന് ഈ എഴുതുന്ന ഞാന്‍ ഇല്ല.ഒരു നിമിഷം കണ്ടകട്ര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ പിറ്റേദിവസം പത്രങ്ങളില്‍ തലക്കെട്ട് വന്നേനേ.യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതില്‍ മനംനോന്ത് യുവതി ബസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍ , ഇനിയും വേറൊരു പെണ്‍കുട്ടിക്ക് അങ്ങനെ സംഭവിച്ചാല്‍ ഇന്ന് ഈ മാനവികത ഉയര്‍ത്തുന്ന എല്ലാവരും പ്രതികരിക്കും എന്ന് വിശ്വസിക്കാന്‍ ഞാന്‍ മണ്ടി അല്ല.

അത്രയും വലിയ ട്രോമയില്‍ നിന്ന് ‘ എന്റെ രണ്ട് തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്’ എന്ന് കൂള്‍ ആയിട്ട് പറയാന്‍ ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ്. കാരണം നാളെ ഒരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ ആ വാക്ക് കേള്‍ക്കുമ്ബോള്‍ അവരേപോലെ വേറേയും ഇരയായ സ്ത്രീകളുണ്ടെന്നും അതിലൊന്നും അവര്‍ തളര്‍ന്നിട്ടില്ല എന്ന് ബോധിപ്പിക്കാന്‍ വേണ്ടിയും അങ്ങനെ അവരേ മെന്റലീ സപ്പോര്‍ട്ട് ചെയ്യാനൂം ബോധപൂര്‍വ്വം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച്‌ സംസാരിച്ചതാണ് ഞാന്‍.

അതും തമ്ബ്നെയിലിട്ട് എന്നേ ട്രോളിക്കോണ്ട് കാശുണ്ടാക്കുന്ന കുറേ യൂഡ്യൂബ് ഊളകള്‍ ഉണ്ട്.

അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉളളൂ. മറ്റൊരാളുടെ സ്വാകാര്യത വിറ്റ് ജീവിക്കരുത് എന്ന മാത്രമേ പറയാനുള്ളു …

More in Malayalam

Trending

Recent

To Top