ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ 15-കാരി നീയാണ്; ഹൻസികയ്ക്ക് പിറന്നാൾ ആശസകളുമായി അഹാന കൃഷ്ണകുമാർ
മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. കൃഷ്ണകുമാറിന്റെ ഇളയ മകളുടെ പിറന്നാൾ ദിനത്തിൽ സഹോദരി അഹാന പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്
മനോഹരമായ കുറിപ്പും ഹന്‍സു എന്ന് വിളിക്കുന്ന ഹന്‍സികക്ക് ഒപ്പമുള്ള ചിത്രങ്ങളുമാണ് അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് ഇന്ന് 15 വയസ്സ് തികയുന്നു. നീ ജനിക്കുന്നതിനും മാസങ്ങള്‍ക്കു മുമ്ബ് തന്നെ,
എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്‌നൈറ്റ് പറയുമായിരുന്നു. നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. മാത്രമല്ല, ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാന്‍ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല.
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ 15-കാരി നീയാണ്.നീ എന്റെ ഡോളാണ്, രത്‌നമാണ്, ഏറ്റവും പ്രിയപ്പെട്ടതാണ്.ജന്മദിനാശംസകള്‍’ എന്നാണ് ഹന്‍സുവിനൊപ്പം പല കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അഹാന കുറി ച്ചു.