Connect with us

സിനിമയെ തകർത്തത് താരാധിപത്യം, മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് എന്നെ ആണ്, പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നു; ശ്രീകുമാരൻ തമ്പി

Malayalam

സിനിമയെ തകർത്തത് താരാധിപത്യം, മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് എന്നെ ആണ്, പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നു; ശ്രീകുമാരൻ തമ്പി

സിനിമയെ തകർത്തത് താരാധിപത്യം, മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് എന്നെ ആണ്, പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നു; ശ്രീകുമാരൻ തമ്പി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് എന്നുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

ഇപ്പോഴിതാ മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്ന് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. പത്രസമ്മേളനത്തിനിടയാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കി.

മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് എന്നെ ആണ്. എന്നാൽ പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നു. താരമേധാവിത്വം തകർന്നു തുടങ്ങി. ഇനി പവർ ഗ്രൂപ്പൊന്നും സിനിമയിൽ ഉണ്ടാകില്ല. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്ക് അവകാശമുണ്ട്. മാധ്യമങ്ങൾ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും കുറവ് സ്ത്രീ പീ ഡനം നടക്കുന്നത് മലയാള സിനിമയിലാണ്. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നടക്കുന്ന അത്ര സ്ത്രീ പീ ഡനങ്ങൾ മലയാളത്തിൽ നടക്കുന്നില്ല. പ്രേംനസീർ, സത്യൻ, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് ഞാൻ മലയാള സിനിമയിലേയ്ക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവർ ഗ്രൂപ്പ് എന്നിവ ഉണ്ടോയെന്ന് എനിക്കറിയില്ല.

മമ്മൂട്ടി മോഹൻലാൽ എന്നിവർ വന്നതിന് ശേഷമാണ് സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികൾ തുടങ്ങിയത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ സർക്കാരാണ് മറുപടി പറയേണ്ടത്. ലൈം ഗീകാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

അതേസമയം, പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപ് ആണെന്നുള്ള ചില റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത്. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നുമാണ് വിവരം.

എന്നാൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കും പവർ ​ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നാണ് താരങ്ങൾ പ്രതികരിച്ചത്. ഞാൻ പവർഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായും എനിക്ക് അറിവില്ല. ആരൊക്കെയാണെന്ന് റിപ്പോർട്ടിൽ ഉണ്ടല്ലോ. അത് പുറത്ത് വരട്ടെ, പുറത്ത് വരുമ്പോൾ അറിയാമല്ലോ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടേ എന്നാണ് മോഹൻലാൽ പറഞ്ഞത്.

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

ഒരു വ്യക്തിയെ മേഖലയിൽ നിന്നും വിലക്കാൻ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ല. . ചെറിയ കാര്യത്തിനാണെങ്കിൽ പോലും പവർഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിർത്താൽ അവർ വിലക്ക് നേരിടും. പവർഗ്രൂപ്പിലെ ആർക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാൽ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തിൽ പവർഗ്രൂപ്പിലെ ആളുകൾ കൈകോർക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയിൽ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ.

More in Malayalam

Trending