Actor
അവർ എന്നെ കാണുമ്പോൾ എന്റെ മാ റിൽ കയറിപ്പിടിക്കും, വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം; പക്ഷേ പിന്നീടാണ് ഇത് സ്‌നേഹമല്ലെന്ന് മനസിലായത്; പ്രശാന്ത് അലക്സാണ്ടർ
അവർ എന്നെ കാണുമ്പോൾ എന്റെ മാ റിൽ കയറിപ്പിടിക്കും, വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം; പക്ഷേ പിന്നീടാണ് ഇത് സ്‌നേഹമല്ലെന്ന് മനസിലായത്; പ്രശാന്ത് അലക്സാണ്ടർ
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് പ്രശാന്ത് അലക്സാണ്ടർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വേളയിൽ ഒരു അഭിമുഖത്തിൽ നടൻ പ്രശാന്ത് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ചെറുപ്പത്തിൽ ഞാൻ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോൾ എന്റെ മാ റിൽ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം.
ആദ്യത്തെ ദിവസം ഇവർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടിൽ അമ്മാച്ചന്മാർ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവർക്ക് എന്നോട് ഇത്രമാത്രം സ്‌നേഹം തോന്നാൻ മുൻപരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ലെന്നും അവർ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്.
അവർ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി. നിങ്ങൾക്ക് വേണമെങ്കിൽ ചോദിക്കാം, ടീച്ചർമാരോട് പരാതി പറഞ്ഞുകൂടെ എന്ന്. എന്റെ ആ മാനസികാവസ്ഥയിൽ ഞാൻ ടീച്ചേഴ്‌സ് റൂമിന്റെ അടുത്ത് വരെ നടക്കും. പക്ഷേ, ഞാൻ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്.
ടീച്ചർ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവർ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്‌കൂളിലും അല്ലേ ടീച്ചർക്ക് എന്നെ സംരക്ഷിക്കാൻ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാൻ അത് ചിരിച്ച് ‘വിട് ചേട്ടാ’ എന്നൊക്കെ പറഞ്ഞ് സഹിക്കും. പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാൻ ചിലപ്പോൾ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക.
ഞാൻ ദുർബലനല്ല എന്ന് കാണിക്കാൻ ശ്രമിച്ചു ശ്രമിച്ചാണ് ഞാൻ ആ സ്‌കൂളിലെ ലീഡർ ആയത്. ഞാൻ ലീഡർ ആയപ്പോൾ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടൊന്നുമില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്. മീടൂ ക്യാംപെയ്ൻ വന്ന സമയത്ത് എല്ലാവരും ഒന്നു ഭയന്നു. ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയായി. ഞാൻ ഒരു ഹിന്ദി സിനിമ ചെയ്തപ്പോൾ അർജുൻ കപൂർ ഉൾപ്പടെ ഞങ്ങൾ അഞ്ചു കഥാപാത്രങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്.
ഈ ഷൂട്ടിന്റെ ഏകദേശം അവസാനത്തിലാണ് ഞങ്ങളുടെയൊക്കെ ഭാര്യമാരായി അഭിനയിക്കുന്നവർ സെറ്റിലെത്തുന്നത്. എന്റെ ഭാര്യയുടെ കഥാപാത്രം ചെയ്തത് ഒരു മലയാളിയായിരുന്നു. ഞാൻ അവരെ പരിചയപ്പെട്ടു. സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എന്റെയൊപ്പം ഉണ്ടായിരുന്ന സീനിയറായ ഒരു നടൻ വന്നു. ആ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് പിള്ള എന്നായിരുന്നു. അദ്ദേഹം ഒരു ഡയലോഗ് അടിച്ചു. എന്താ പിള്ളേ, ഭാര്യ വന്നല്ലോ! ഇന്നത്തെ പരിപാടി എന്താ? സിനിമ കാണാൻ പോകുന്നുണ്ടോ? ഡിന്നർ ഒരുമിച്ചാണോ എന്നൊക്കെ ചോദിച്ചു.
എന്റെ ക്യാരക്ടർ വെച്ച് അദ്ദേഹം ഒരു തമാശ പറഞ്ഞതാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ സംവിധായകൻ എന്നെ വിളിപ്പിച്ചു. ആ ആക്ടർ എന്താണ് ഈ നടിയുടെ മോശമായി പെരുമാറിയത് എന്ന് എന്നോടു ചോദിച്ചു. കാസ്റ്റിംഗ് ഏജൻസിയിൽ പരാതി പോയി, അവിടെ നിന്ന് പ്രൊഡക്ഷനിൽ വിളിച്ച്, അവർ നേരിട്ട് വിഷയം സംവിധായകന്റെ അടുത്തേയ്ക്ക് എത്തിക്കുകയാണ് എന്നാണ് അലക്സാണ്ടർ പറയുന്നത്.