Malayalam
ഞാൻ ഭാഗ്യവാനാണ്; വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞു
ഞാൻ ഭാഗ്യവാനാണ്; വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞു
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍.വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് താനെന്നും സച്ചിനോടൊപ്പം കുറെ യാത്രകള്‍ ചെയ്യാന്‍ കഴിയുക, അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ കഴിയുക- ഇങ്ങനെ കുറെ സൗഭാഗ്യങ്ങളുടെ നീണ്ട നിര എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു
ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്….
ക്രിക്കറ്റിലെ ദൈവത്തിന്റെ പിറന്നാളാണ്. വ്യക്തിപരമായി സച്ചിനോട് വളരെ നല്ലൊരു അടുപ്പം നേടാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഞാന്‍. സച്ചിനോടൊപ്പം കുറെ യാത്രകള്‍ ചെയ്യാന്‍ കഴിയുക, അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ കഴിയുക- ഇങ്ങനെ കുറെ സൗഭാഗ്യങ്ങളുടെ നീണ്ട നിര എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. കേരള ബ്‌ളാസ്റ്റര്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ഫീല്‍ഡില്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങ് അത്ഭുതമാണ് അടുത്തു നിന്ന് കാണാന്‍ കഴിയുന്ന സച്ചിന്‍.
അദ്ദേഹത്തിന് സര്‍വ്വ ഐശ്വര്യങ്ങളും ഈ പിറന്നാള്‍ ദിനത്തില്‍ നേരുന്നു. ആസ്റ്റര്‍ ഫാര്‍മസിക്കും പ്രൈം മെറിഡിയന് വേണ്ടിയും എന്റെ സംവിധാനത്തില്‍ സച്ചിന്‍ അഭിനയിച്ച ഫിലിമുകളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുകയാണ്.
സൗഹൃദങ്ങളെ ബലപ്പെടുത്തി ഇനിയും നമ്മുടെ ബന്ധം തുടരട്ടെ എന്നാണ് പ്രാര്‍ത്ഥന.. അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
sreekumar menon
