Connect with us

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു;നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് മമ്മൂട്ടി!

Malayalam

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു;നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് മമ്മൂട്ടി!

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു;നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് മമ്മൂട്ടി!

മലയാളികളുടെ പ്രീയതാരമാണ് മമ്മൂട്ടി.ജീവിതത്തിലും ഒരു സാധാരണക്കാരനായി ജീവിക്കുന്ന മമ്മൂട്ടിക്ക് ഒരുപാട് അർധകരുണ്ട്.ഇപ്പോളിതാ തെന്റെ ഇഷ്ട താരത്തെ നേരിട്ടുകാണാൻ കഴിഞ്ഞതിലും സെൽഫി എടുക്കാൻ കഴിഞ്ഞതിലുമൊക്കെയുള്ള സന്തോഷം പങ്കുവെക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജ രവി.ഒന്ന് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട ശ്രീജയ്ക്ക് നിറഞ്ഞ പുഞ്ചിരിയോടെയുള്ള സെല്‍ഫിയാണ് മമ്മൂട്ടി സമ്മാനിച്ചത്.ഇതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് ശ്രീജ.മമ്മൂട്ടിക്കൊപ്പമെടുത്ത സെൽഫിയും കുറിപ്പിനൊപ്പം ശ്രീജ പോസ്റ്റ് ചെയ്തു.

ശ്രീജയുടെ കുറിപ്പിങ്ങനെയാണ്..

‘നമ്മുടെ സൂപ്പര്‍സ്റ്റാറിനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. വിസ്മയ സ്റ്റുഡിയോയില്‍ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂക്ക. ഇടവേള സമയത്ത് അദ്ദേഹം പരിപ്പുവട ആസ്വദിച്ചുകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു., എന്നിട്ടും,ഞാനരു ഫോട്ടോ ആവശ്യപ്പെട്ടപ്പോഴേക്കും അദ്ദേഹം അതിന് തയ്യാറായി. എന്നാല്‍ അതിലും രസകരമായ കാര്യം അദ്ദേഹത്തോട് ഒന്ന് ചിരിക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്… ഫോട്ടോ എടുക്കുമ്പോള്‍ എപ്പോഴും വിചാരിക്കുന്നത് ചിരിച്ച് കൊണ്ട് നില്‍ക്കാമെന്നാണ്…എന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കാറില്ലെന്ന്..

അങ്ങനെ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കണ്ടു. ആ ചിരി നോക്കൂ… നിഷ്‌കളങ്കനായ ഒരു കുട്ടിയെ പോലെയാണ് അദ്ദേഹം ഉള്ള് തുറന്ന് ചിരിച്ചത്. ആ ചിരി ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും വരുന്നതാണ്. എത്ര ലാളിത്യം നിറഞ്ഞ, സാധാരണക്കാരനായ മനുഷ്യനാണ്. ഈ സ്‌പെഷ്യല്‍ സെല്‍ഫി ലഭിച്ചതില്‍ ഞാനേറെ ഭാഗ്യവതിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സന്തോഷവും ആയുരാരോഗ്യവും ലഭിക്കട്ടെയെന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നു. ഈ ചിരി ഒരിക്കലും മായരുതേ ഈശ്വരാ.’ ശ്രീജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

sreeja ravi’s facebook post about selfie with mammootty

More in Malayalam

Trending

Recent

To Top