Connect with us

കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും പ്രണയത്തിലാണെന്ന് തമിഴകം!

Malayalam

കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും പ്രണയത്തിലാണെന്ന് തമിഴകം!

കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും പ്രണയത്തിലാണെന്ന് തമിഴകം!

മലയാള സിനിമയിലെ എന്നത്തേയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് സിനിമയിലൂടെ ജീവിതത്തിലും താരങ്ങൾ വലിയ കൂട്ടായി മാറി.വളരെ ഏറെ ഇഷ്ട്ടമാണ് മലയാളികൾക്ക് ഈ കൂട്ടുകെട്ട്.കുടുംബങ്ങൾ തമ്മിലും വളരെ ഏറെയടുത്ത ബന്ധമാണ് ഉള്ളത്.ആ അടുത്ത സൗഹൃദം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയമായിരുന്നു ഇരുവരും തമ്മിൽ പ്രണയമാണെന്ന്.എന്നാൽ കല്യാണി തന്നെ അത് നിഷേധിക്കുകയും ചെയിതു.എന്നാൽ ഇപ്പോൾ വീണ്ടും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും തലപൊക്കുകയാണ്. ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. വര്‍ഷങ്ങളായുള്ള ഇരുവരുടെയും ബന്ധം കുടുംബങ്ങളുമായിട്ടുമുണ്ട്. ലാലിന്റെയും പ്രിയന്റെയും മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഏറെക്കുറേ ഒരേസമയത്താണ് സിനിമയില്‍ നാന്ദി കുറിച്ചതും.

തുടക്കത്തില്‍ തന്നെ പുറത്തുവന്ന ചില ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന കിംവദന്തികള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി അത് നിഷേധിച്ചു. ഇപ്പോള്‍ ആ കിംവദന്തി തമിഴിലേക്ക് പടര്‍ന്നിരിയ്ക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലൂടെ തമിഴില്‍ അഭിമുഖമാവുകയാണ് കല്യാണി. ഈ സാഹചര്യത്തിലാണ് പ്രണവുമായുള്ള പ്രണയ ഗോസിപ്പ് വീണ്ടും പ്രചരിയ്ക്കുന്നത്. താന്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് നന്നായി അറിയാവുന്ന ആളെയാണ് താന്‍ പ്രണയിക്കുന്നതെന്നും കല്യാണി പറഞ്ഞിട്ടുണ്ടത്രെ. ഈ ക്ലൂ വച്ചാണ് ആ കാമുകന്‍ പ്രണവ് മോഹന്‍ലാല്‍ ആവാം എന്ന അനുമാനത്തില്‍ തമിഴ് പ്രേക്ഷകരെത്തിയത്.

kalyani priyadarshan and pranav mohanlal

More in Malayalam

Trending

Recent

To Top