News
മഞ്ജുവിന് പിന്നാലെ സൗബിനും; 23.10 ലക്ഷം രൂപയുടെ ബിഎംഡബ്ലു അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടന്‍
മഞ്ജുവിന് പിന്നാലെ സൗബിനും; 23.10 ലക്ഷം രൂപയുടെ ബിഎംഡബ്ലു അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടന്‍
നായകനായും പ്രതിനായകനായും ഹാസ്യതാരമായും പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്.
ഇപ്പോഴിതാ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കും, ലെക്‌സസ് പോലുള്ള കാറുകളുമുള്ള അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അഡ്വഞ്ചര്‍ ബൈക്ക് കൂടി എത്തിയിരിക്കുകയാണ്.
ബി.എം.ഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ വിഭാഗമായ മോട്ടോറാഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള അഡ്വഞ്ചര്‍ ബൈക്കായ ബി.എം.ഡബ്ല്യു ആര്‍ 1250 ജി.എസ്. ട്രോഫി എഡിഷനാണ് സൗബിന്‍ സ്വന്തമാക്കിയ പുതിയ താരം.
കൊച്ചിയിലെ ബി.എം.ഡബ്ല്യു മോട്ടോറാഡ് വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ഈ ആഡംബര ബൈക്ക് സ്വന്തമാക്കിയത്.
ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. ഇതിന്റെ പ്രത്യേക പതിപ്പായാണ് ട്രോഫി എഡിഷന്‍ എത്തിച്ചിരിക്കുന്നത്.
1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 23.10 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.
