Connect with us

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു’.., ധനുഷും മീനയും വിവാഹിതരാകുന്നു; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

News

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു’.., ധനുഷും മീനയും വിവാഹിതരാകുന്നു; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു’.., ധനുഷും മീനയും വിവാഹിതരാകുന്നു; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ വര്‍ഷമായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചിരുന്നുവെങ്കിലും നിയമപരമായി ഇരുവരും മുന്നോട്ട് പോയിരുന്നില്ല. ബന്ധം അവസാനിപ്പിച്ച് രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം.

എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നത്. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് രജനികാന്തിന്റെ വീടിന് മുന്നില്‍ തന്നെ വലിയ ബംഗ്ലാവ് പണിതിരുന്നു. ഇത് മക്കളെ കാണാന്‍ വേണ്ടിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രജനികാന്ത് അതില്‍ അസ്വസ്ഥനാണെന്ന് താരം പറയുന്നു. നടി മീന സിനിമയിലെത്തിയിട്ട് നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സെലിബ്രേഷന്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് രജനികാന്താണ്. അതിനര്‍ഥം ഇരുവരും തമ്മില്‍ നല്ല ഐക്യമാണെന്നാണ്. അങ്ങനെയുള്ളപ്പോള്‍ ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. അതിനുള്ള വിശദീകരണവും താരം നല്‍കുന്നുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം.

എന്നാല്‍ മീനയുടെ ചടങ്ങില്‍ രജനികാന്ത് വന്നതോടെ ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരും കണ്‍ഫ്യൂഷനിലായി. തുടക്കം മുതല്‍ ഒരു അച്ഛനും മകളും എന്നത് പോലെ നല്ല സ്‌നേഹബന്ധത്തിലാണ് മീനയും രജനികാന്തുമുള്ളത്. അങ്ങനെയുള്ളപ്പോള്‍ രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, എന്നും രംഗനാഥന്‍ പറയുന്നു.

എന്നാല്‍ നടന്‍ രംഗനാഥന്‍, മീനധനുഷിനെ കുറിച്ച് സംസാരിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തെളിവില്ലാതെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്. അതുപോലെ ശരീരത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞതും മീനയുടെയും ധനുഷിന്റെയും ആരാധകരെ രോഷത്തിലാക്കിയിരിക്കുകയാണ്.

More in News

Trending

Recent

To Top