News
മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് കാവ്യ; ദിലീപ് കുടുംബസമേതം പാര്‍ട്ടിയ്‌ക്കെത്തിയപ്പോള്‍….സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് കാവ്യ; ദിലീപ് കുടുംബസമേതം പാര്‍ട്ടിയ്‌ക്കെത്തിയപ്പോള്‍….സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
അടുത്തിടെ ഒരു സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭാര്യ കാവ്യ മാധവനൊപ്പമാണ് ദിലീപ് എത്തിയത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ കാവ്യ പൊതുവേദികളില്‍ പ്രസംഗിക്കാറുമില്ല.
അടുത്തിടെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദിലീപ് നിര്‍ബന്ധിച്ചതിനാല്‍ കാവ്യ മാധവന്‍ സംസാരിക്കുകയും ചെയ്തിരുന്നു. ആ പരിപാടിയിലെ ഇരുവരുടേയും പ്രസംഗവും ഫോട്ടോയും വീഡിയോയുമെല്ലാം വൈറലായിരുന്നു. കഴിഞ്ഞ ദിവസം ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹത്തിന് എത്തിയവരുടെയെല്ലാം കണ്ണ് ആദ്യം ഉടക്കിയത് കാവ്യയിലാണ്. ഭര്‍ത്താവ് ദിലീപിനൊപ്പം അതി സുന്ദരിയായിട്ടാണ് കാവ്യ മാധവന്‍ എത്തിയത്.
ദിലീപിന്റെ കൈ ചേര്‍ത്ത് പിടിച്ച് കാവ്യ വരുന്നത് കാണുമ്പോള്‍ ചന്ദ്രനുദിയ്ക്കുന്ന ദിക്ക് മുതല്‍ മീശാമാധവനും കൊച്ചിരാജാവും തുടങ്ങി പിന്നെയും വരെയുള്ള സിനിമകള്‍ റീവൈന്റായി മനസിലൂടെ പോയിയെന്നാണ് ആരാധകര്‍ കുറിച്ചത്. നീല നിറത്തിലുള്ള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂവ് ഒക്കെ ചൂടിയാണ് കാവ്യ എത്തിയത്. ദിലീപ് കുര്‍ത്തയും കസവ് മുണ്ടും ധരിച്ചാണ് എത്തിയത്.
ഇപ്പോഴിതാ ദിലീപിന്റേയും കുടുംബത്തിന്റേയും മറ്റൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. യുവസിനിമാ താരങ്ങളേയും ദിലീപിനും കുടുംബത്തിനുമൊപ്പം ഫോട്ടോയില്‍ കാണാം. ദിലീപിന്റെ മകള്‍ മീനാക്ഷിയെ ചേര്‍ത്ത് പിടിച്ചാണ് കാവ്യ മാധവന്‍ ഫോട്ടോയില്‍ നില്‍ക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മീനാക്ഷി ദിലീപ് വളരെ വിരളമായാണ് മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. ദിലീപിന്റേയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിയെ ഇത്തരം പൊതുചടങ്ങുകളില്‍ കാവ്യ വിരളമായി മാത്രമെ കൊണ്ടുവരാറുള്ളു. അവധിക്ക് നാട്ടിലെത്തുമ്പോഴാണ് മീനാക്ഷിയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. യുവനടി നിരഞ്ജന അനൂപ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം നിന്നാണ് ദിലീപും കുടുംബവും ഗ്രൂപ്പ് സെല്‍ഫി പകര്‍ത്തിയത്.
കാവ്യയുടെ ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ‘കാവ്യേ മോളെ… ഒത്തിരി ഇഷ്ടമാണ്…’ എന്നാണ് ദിലീപിന്റെ കുടുംബ ചിത്രം പുറത്ത് വന്നപ്പോള്‍ വന്ന കമന്റുകളില്‍ ഏറെയും. അതേസമയം, കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം.
വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ബാന്ദ്ര എന്ന ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബാന്ദ്ര. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്താണ്. രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.