Malayalam
ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി സൗബിൻ ഷാഹിർ
ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി സൗബിൻ ഷാഹിർ
ഉരുൾപൊട്ടലിനെ തുടർന്ന് തർന്നടിഞ്ഞ വയനാടിനായി കൈകോർത്തത് നിരവധി പേരാണ്. ഇതിനോടകം തന്നെ നിരവധി സിനിമാ താരങ്ങൾ വയനാടിന് സഹായ ഹസ്തവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ സൗബിൻ ഷാഹിർ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ്.
സൗബിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്. അതേസമയം, വയനാടിന്റെ അതിജീവനത്തിനായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. നടൻ ആസിഫ് അലി കഴിഞ്ഞ ദിവസം സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ രസീത് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തമിഴ് താരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയും കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു.
