Malayalam
‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പോയിട്ട് രണ്ട് ദിവസം പോലും ആയില്ല, ഇവരുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാവുന്നില്ല’; വീഡിയോയുമായി എത്തിയ സൗഭാഗ്യയ്ക്ക് വിമര്‍ശനം
‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പോയിട്ട് രണ്ട് ദിവസം പോലും ആയില്ല, ഇവരുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാവുന്നില്ല’; വീഡിയോയുമായി എത്തിയ സൗഭാഗ്യയ്ക്ക് വിമര്‍ശനം
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരിക്കുന്നത്. കേരളക്കര ഒന്നാകെ നടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരുന്നു.
ഇതിനിടയില്‍ സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണും മകള്‍ സൗഭാഗ്യയുമെല്ലാം അമ്മയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അമ്മയുടെ വേര്‍പാട് നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ സൗഭാഗ്യയും താരയും അതിനെ അംഗീകരിച്ചിരുന്നു. സുബ്ബലക്ഷ്മിയെ അവസാനമായി കാണാന്‍ വന്നവരോട് സംസാരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്തിരുന്നു. അതില്‍ നടി സൗഭാഗ്യ പങ്കുവെച്ച ചില വീഡിയോസാണ് വൈറലാവുന്നത്.
മുത്തശ്ശിയോടൊപ്പം കളിക്കുന്ന സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയാണ് വീഡിയോയിലുള്ളത്. സുധാപൂ എന്ന് വിളിക്കുന്ന പേരക്കുട്ടിയെ കളിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. സുദര്‍ശനയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ രണ്ട് മാസം മുന്‍പും പതിനഞ്ച് ദിവസം മുന്‍പും ഏറ്റവുമൊടുവില്‍ വരെയുള്ള ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഒരേ തരത്തില്‍ അമ്മൂമ്മയ്ക്കൊപ്പം കളിക്കുകയാണ് സുധാപ്പു.
എന്നാല്‍ അമ്മൂമ്മയുടെ മരണം അറിയാതെ മൃതദേഹത്തിന് അരികില്‍ നിന്നും സുദര്‍ശന ഇതേ കളിയുമായി നില്‍ക്കുന്നതാണ് സൗഭാഗ്യ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സുദര്‍ശനയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മി അമ്മയെയാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും ആശുപത്രി കിടക്കയിലും മുത്തശ്ശി സുധാപൂവിനെ കൊഞ്ചിക്കുന്ന നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.
‘പകരം വെക്കാനാവാത്ത’ ആളാണെന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പായി സൗഭാഗ്യ നല്‍കിയിരിക്കുന്നത്. മാത്രമല്ല ‘അവള് ഇത് സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ഇത് കാണാനും അവളുടെ കൂടെ കളിക്കാനും അവളുടെ അമ്മമ്മ ഇപ്പോള്‍ ഇല്ല’, എന്നും സൗഭാഗ്യ പറയുന്നു. ഈ വീഡിയോയുടെ താഴെ സുബ്ബലക്ഷ്മയിക്ക് ആദാരഞ്ജലി നേര്‍ന്നും സൗഭാഗ്യയെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്.
‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പോയിട്ട് രണ്ട് ദിവസം പോലും ആയില്ല. അപ്പോഴേക്കും വീഡിയോ എഡിറ്റ് ചെയ്ത് ഇട്ടേക്കുന്നു. ഈ ആളുകളുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല’, വല്ലാത്ത തൊലിക്കട്ടി തന്നെ എന്നാണ് ഒരാളുടെ കമന്റ്. പേരകുട്ടിയുടെ മോളെയും കൊഞ്ചിക്കാന് ഭാഗ്യം ഉണ്ടായ നല്ല ഒരു മുത്തശ്ശി. ഒത്തിരി ഇഷ്ട്ടമായിരുന്നു. ഈ അവസ്ഥയില്‍ വളരെ ദുഃഖം ഉണ്ട്. അവസാനം വരെ സന്തോഷം ആയിട്ടാണ് അമ്മുമ്മ പോയത്. മലയാള സിനിമയ്ക്ക് മുത്തശ്ശിയെ നഷ്ടപ്പെട്ടപ്പോള്‍ അത് നമ്മുടെ കൂടെ നഷ്ടമാണ്.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
നടി താരകല്യാണും അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. ഈ നഷ്ടത്തിലൂടെ ഞാന്‍ അനാഥയായി എന്നായിരുന്നു താര അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് പറഞ്ഞത്. മാത്രമല്ല അമ്മയുടെ വിയോഗത്തില്‍ കൂടെ നിന്നവരോടുള്ള നന്ദിയും താര രേഖപ്പെടുത്തിയിരുന്നു.
അറുപത്തിയാറാമത്തെ വയസിലായിരുന്നു സുബ്ബലക്ഷ്മി സിനിമയിലേയ്ക്ക് എത്തുന്നത്. നന്ദനത്തിലെ വേശാമണിയമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമയിലെത്താന്‍ വൈകിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ദിഖും രഞ്ജിത്തും കൂടി എന്നെ നന്ദനത്തിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. കുട്ടികള്‍, കുടുംബം, അതൊന്നും വിട്ട് പോകാന്‍ തനിക്കാവില്ലായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ മേക്കപ്പ് ഒന്നുമില്ലാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ള കഥാപാത്രം ചെയ്തപ്പോള്‍ കുറച്ച് വിഷമം തോന്നിയിരുന്നു. മേക്കപ്പ് ഇടണമെന്നുള്ള ആഗ്രഹമൊന്നും നടക്കാത്തത് കൊണ്ടാണ് അന്ന് വിഷമിച്ചത് എന്നും താരം പറഞ്ഞിരുന്നു.
അടുത്ത കാലത്തായി അഭിനയത്തില്‍ അത്ര സജീവമല്ലാതിരുന്ന സുബ്ബലക്ഷ്മി, മകള്‍ താര കല്യാണും കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷും പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. തന്റെ എണ്‍പതുകളിലും ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു സുബ്ബലക്ഷ്മിക്ക് ഇഷ്ടം. ചെറുപ്പകാലത്തും താന്‍ തനിച്ചായിരുന്നു എന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)