Malayalam
മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല, ചെയ്തത് ഈ കാര്യങ്ങള്‍!; വൈറലായി കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍
മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല, ചെയ്തത് ഈ കാര്യങ്ങള്‍!; വൈറലായി കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.
മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
മഞ്ജുവിന് വന്ന മാറ്റം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. നടി കോസ്‌മെറ്റിക് സര്‍ജറികളും സ്‌കിന്‍ ലൈറ്റനിംഗ് ട്രീറ്റ്‌മെന്റുകളും ചെയ്തിട്ടുണ്ടെന്നാണ് ഉയര്‍ന്ന വരുന്ന വാദം. എന്നാല്‍ ഈ വാദത്തെ എതിര്‍ക്കുന്നവരുമുണ്ട്. മുഖ സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മഞ്ജു വാര്യര്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ മഞ്ജുവിന്റെ മാറ്റം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു കോസ്‌മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്. എന്റെ അഭിപ്രായത്തില്‍ മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല. അതേസമയം നോണ്‍ സര്‍ജിക്കലായ ബോടോക്‌സ്, ഫില്ലേര്‍സ്, ത്രെഡ്‌സ് ലിഫ്റ്റ് എന്നിവ യുവത്വം നിലനിര്‍ത്താന്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ തന്നെ സംബന്ധിച്ച് മഞ്ജു വാര്യരുടെ സൗന്ദര്യം നാച്വറലാണെന്നാണ് കോസ്‌മെറ്റോളജിസ്റ്റ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. മൂക്കിന്റെയം താടിയെല്ലിന്റെയും ചുണ്ടിന്റെയും ആകൃതികളില്‍ വ്യത്യാസം വന്നിട്ടില്ലെന്നും കോസ്‌മെറ്റോളജിസ്റ്റ് ചൂണ്ടിക്കാട്ടി.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പലരും കമന്റ് ചെയ്തു. അതേസമയം സ്‌കിന്‍ ലൈറ്റ്‌നിംഗും ബോടോക്‌സ് കുത്തിവെപ്പും നടി ചെയ്തിരിക്കാം എന്ന അഭിപ്രായങ്ങളും വന്നു. യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളില്‍ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കല്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കേള്‍ക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകള്‍ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി. അതേസമയം സൗന്ദര്യത്തിന്റെ കാര്യത്തില്‍ മഞ്ജു ശ്രദ്ധ നല്‍കുന്നുണ്ട് എന്ന് വ്യക്തമാണ്. ഇവന്റുകളിലും മറ്റും വളരെ സ്‌റ്റൈലിഷായാണ് മഞ്ജു ഇപ്പോള്‍ എത്താറ്.
മലയാളത്തില്‍ ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ആയിഷ ശ്രദ്ധിക്കപ്പെട്ടെങ്കിലും വെള്ളരി പട്ടണം പരാജയപ്പെട്ടു. തമിഴകത്ത് നടിക്ക് തിരക്കേറുകയാണ്. വിവാഹ ശേഷം പതിനഞ്ച് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.