Malayalam
അപകടം ഉണ്ടായതെന്നത് സത്യമാണ്. സ്‌റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല; അന്ന് സംഭവിച്ചത്; അപകടത്തെ കുറിച്ച് അര്‍ജുനും സൗഭാഗ്യയും
അപകടം ഉണ്ടായതെന്നത് സത്യമാണ്. സ്‌റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല; അന്ന് സംഭവിച്ചത്; അപകടത്തെ കുറിച്ച് അര്‍ജുനും സൗഭാഗ്യയും
മലയാളികള്‍ക്ക് ഏറെ സുപരിചിതമാായ താരകുടുംബമാണ് സൗഭാഗ്യയുടേത്. അമ്മ താരാകല്യാണും അമ്മുമ്മ സുബ്ബലക്ഷ്മിയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അര്‍ജുന്‍ സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. താര കല്യാണിന്റെ ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അവിടെ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഇപ്പോള്‍ താര കല്യാണിന്റെ നൃത്ത വിദ്യാലയം നോക്കി നടത്തുന്നത് അര്‍ജുനും സൗഭാഗ്യയും ചേര്‍ന്നാണ്. പോരാത്തതിന് താര കല്യാണിനും സൗഭാഗ്യയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുകളുമുണ്ട്. രണ്ട് ചാനലിനും ഒരു ലക്ഷത്തിന് അടുത്ത് സബ്‌സ്‌െ്രെകബേഴ്‌സുണ്ട്. അമ്മയും മകളും തങ്ങളുടെ കുടുംബവിശേഷങ്ങളെല്ലാം ആ യുട്യൂബ് ചാനലുകള്‍ വഴിയാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. സൗഭാഗ്യയ്ക്കും അര്‍ജുനും സുദര്‍ശന എന്നൊരു മകളുണ്ട്.
ഇയ്യടുത്ത് അര്‍ജുനെക്കുറിച്ചൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. അര്‍ജുന്‍ അറസ്റ്റില്‍ വാവിട്ട് കരഞ്ഞ് സൗഭാഗ്യ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. അര്‍ജുന്റെ വണ്ടി ആക്‌സിഡന്റ് ആയതിനെക്കുറിച്ചായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അര്‍ജുനും സൗഭാഗ്യയും മനസ് തുറക്കുകയാണ്. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.
ചെറിയൊരു ആക്‌സിഡന്റായിരുന്നു വേറൊന്നും സംഭവിച്ചിട്ടില്ല. ന്യൂസ് ചാനലുകള്‍ പറഞ്ഞുണ്ടാക്കിയതാണെന്നാണ് അര്‍ജുനും സൗഭാഗ്യയും പറയുന്നത്. എന്തുകൊണ്ട് വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ലെന്നും അര്‍ജുനും സൗഭാഗ്യയും പറയുന്നുണ്ട്. നമുക്ക് ചെയ്യാന്‍ ജോലിയുണ്ട്. അതില്‍ മുഖം വൃത്തിയായി ആളുകള്‍ കാണുന്നുണ്ട്. ആ ഫെയിം മതിയെന്ന് കരുതി. അവര്‍ എന്തെങ്കിലും പറഞ്ഞിട്ട് പോവട്ടെ എന്ന് കരുതി എന്നാണ് അര്‍ജുന്‍ പറയുന്നത്.
അതേസമയം, എനിക്ക് പത്ത് പ്രാവശ്യം വീഡിയോ ഇടാന്‍ തോന്നിയെന്നും പക്ഷെ ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞുവെന്നാണ് സൗഭാഗ്യ പറയുന്നത്. ചേട്ടന്‍ കാണുന്നത് പോലൊന്നുമല്ല വിശാലമായ മനസാണെന്നും താരം പറയുന്നു. എന്തെങ്കിലും പ്രോബ്ലമാറ്റിക് ആയിട്ട് ചെയ്താലല്ലേ അത് മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടതുള്ളൂ. അതിനാല്‍ ഒന്നും ചെയ്യാന്‍ പോകാതെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. അത് ചെയ്തു. ബാക്കി കോടതിയില്‍ കാണാം എന്നും സൗഭാഗ്യ പറയുന്നുണ്ട്.
ഒന്നും പറയാനില്ല അതിലൊന്നും. അപകടം ഉണ്ടായതെന്നത് സത്യമാണ്. സ്‌റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല. കാര്‍ കൊണ്ടു വന്ന് ഓട്ടോറിക്ഷയിലിടിച്ചു എന്നൊക്കെ പറയുന്നത് പോലെ ആരും ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. അര്‍ജുന്‍ ഇടിച്ചു, അര്‍ജുനെ ഇടിച്ചു രണ്ടും അവര്‍ തന്നെ പറയുന്നുണ്ട്. അവര്‍ തന്നെ രണ്ടും പറയുന്നതു കൊണ്ട് നമ്മള്‍ ഒന്നും പറയാനില്ല. ഭാര്യയേയും കൊണ്ട് ബുദ്ധിയുള്ള ആരെങ്കിലും വണ്ടിയും കൊണ്ട് പോയി റോഡില്‍ കിടന്ന് അടിയുണ്ടാക്കുമോ എന്നും അര്‍ജുന്‍ ചോദിക്കുന്നുണ്ട്.
കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായി. ഇതുവരെ ഹണിമൂണിന് പോയിട്ടില്ലെന്നും താരങ്ങള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പറ്റിയിട്ടില്ല. കല്യാണം കഴിഞ്ഞ് ലോക്ക്ഡൗണ്‍ ആയി. വണ്ടിയില്‍ യാത്ര ചെയ്താല്‍ ഇവള്‍ ശര്‍ദ്ദിക്കുമെന്നാണ് അര്‍ജുന്‍ പറയുന്നത്. പക്ഷെ ട്രെയിനില്‍ പോകാം. എനിക്ക് ട്രെയിനില്‍ പോകാം, പക്ഷെ ചേട്ടന് ട്രെയിനില്‍ പോകാന്‍ പറ്റില്ലെന്ന് സൗഭാഗ്യയും പറയുന്നുണ്ട്.
തങ്ങളുടെ കുഞ്ഞിന് ഹോം സ്‌കൂളിംഗ് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായും സൗഭാഗ്യയും അര്‍ജുനും പറയുന്നുണ്ട്. സ്‌കൂളില്‍ പോകണം എന്നാണ് അവളുടെ ആഗ്രഹം എങ്കില്‍ വിടും. പക്ഷെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഓട്ട മത്സരത്തില്‍ വിടാതെ മറ്റ് മേഖലകളിലാണ് താല്‍പര്യമെങ്കില്‍ ആ വഴിക്ക് വിടണം എന്ന ആഗ്രഹമുണ്ടെന്ന് താരദമ്പതിമാര്‍ പറയുന്നു. സൗഭാഗ്യ ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു. എന്നാല്‍ അധികനാള്‍ താരം അത് തുടര്‍ന്നുകൊണ്ട് പോയില്ല. ഇപ്പോള്‍ സൗഭാഗ്യ യുട്യൂബ് വ്‌ലോഗിങിലാണ് കൂടുതല്‍ ശ്രദ്ധകൊടുത്തിരിക്കുന്നത്.
