Connect with us

മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണിത്; വൈറലായി ദിലീപിന്റെ വാക്കുകള്‍

Malayalam

മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണിത്; വൈറലായി ദിലീപിന്റെ വാക്കുകള്‍

മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണിത്; വൈറലായി ദിലീപിന്റെ വാക്കുകള്‍

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ദിലീപ്. അന്ന് ദിലീപിനൊപ്പം ഉണ്ടായിരുന്ന നടന്മാരും മിമിക്രി ആര്‍ട്ടിസ്റ്റുമാരുമായ ഹരിശ്രീ യൂസഫിന്റെയും ഏലൂര്‍ ജോര്‍ജിന്റെയും കൂടെയുള്ള രസകരമായൊരു അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്.

ദിലീപിനോട് ആദ്യകാലത്തെ മിമിക്രി ജീവിതത്തെ കുറിച്ചാണ് താരങ്ങള്‍ ചോദിച്ചത്. ഇതിന് മറുപടിയായി താനടക്കമുള്ളവര്‍ക്ക് സംഭവിച്ച അബദ്ധങ്ങളെ പറ്റിയും മിമിക്രിക്കാര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്നും ദിലീപ് പറഞ്ഞിരിക്കുകയാണ്. ചോദ്യം ചോദിക്കാന്‍ വന്നിരിക്കുമ്പോള്‍ വായില്‍ പലതും വരും. അതൊക്കെ ദിലീപിനോട് ചോദിക്കാമെന്നാണ് കരുതിയത്. എന്നാല്‍ സമയമായപ്പോള്‍ ആര്‍ക്കും ഒരു ചോദ്യവും ചോദിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു യൂസഫ് പറഞ്ഞത്.

മിമിക്രിക്കാര്‍ക്കുള്ള ഏറ്റവും വലിയ മൈനസ് പോയിന്റ് അതാണ്. എല്ലാ കാര്യത്തിനും ഓവര്‍ കോണ്‍ഫിഡന്‍സായിരിക്കും. ഞാനെപ്പോഴും പറയാറുള്ളതാണ് ഈ കാര്യം. പലപ്പോഴും ദൈവാദീനം കൊണ്ട് രക്ഷപ്പെട്ട് പോകുന്നവരാണ് നമ്മള്‍. മിമിക്രി എന്ന് പറയുന്നത് ദൈവത്തിന്റെ വരദാനമാണ്. ഞാനടക്കമുള്ള മിമിക്രിക്കാര്‍ ചിന്തിക്കാറുള്ളത് ആ സമയത്ത് തട്ടിന് മുകളില്‍ കയറുമ്പോള്‍ എല്ലാം വന്നോളുമെന്നാണ്. നാക്കൊന്ന് പിഴച്ചാല്‍ വന്നോളും പക്ഷേ അത് പ്രേക്ഷകരുടെ കൈയ്യില്‍ നിന്നായിരിക്കുമെന്ന് ദിലീപ് തമാശരൂപേണ പറയുന്നു.

ഒരിക്കല്‍ ഇന്നസെന്റ് കുമ്പസാരം എന്ന രീതിയിലൊരു കോമഡി ഷോ നടത്താറുണ്ടായിരുന്നു. പള്ളീലച്ചനോട് കുമ്പസാരിക്കുന്നതും അതില്‍ പറയുന്ന കാര്യങ്ങളുമൊക്കെയാണ് തമാശയായി അവതരിപ്പിക്കുന്നത്. അങ്ങനൊരു ഷോ ഒരു പള്ളിയില്‍ നടത്താന്‍ പോയെങ്കിലും അവിടുത്തെ അച്ഛന്‍ അതിന് സമ്മതിച്ചില്ല. കാരണം ആ പള്ളിയില്‍ സമാനമായ രീതിയില്‍ കുമ്പസാര രഹസ്യം അച്ഛന്‍ പറഞ്ഞിട്ട് വലിയൊരു പ്രശ്‌നം നടന്നിരുന്നു എന്നാണ് താരം പറയുന്നത്.

ഇതേ അഭിമുഖം ചെയ്യാന്‍ വന്നിരിക്കുന്ന ജോര്‍ജ് മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു. അന്ന് ജോര്‍ജ് ഹരിശ്രീയിലും ഞാന്‍ കലാഭവനിലുമാണ്. ഒരിക്കല്‍ ജയറാമേട്ടന് പകരം ഞാന്‍ പരേഡില്‍ കയറി നില്‍ക്കുകയാണ്. ഞാനന്ന് ഭയങ്കര മെലിഞ്ഞിട്ടാണ്. അവിടെ റഹ്മാനിക്ക, സൈനു, പ്രസാദേട്ടന്‍ തുടങ്ങി കുറേ പേരുണ്ട്. ആറ് പേരാണ് മിമിക്‌സ് പരേഡ് കളിക്കുന്നത്. ഞാനാണ് ആറാമന്‍. മിമിക്രി ഒക്കെ ചെയ്ത് എന്റെ ശബ്ദത്തിലാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്.

ഇടയ്ക്കിടെ ജോര്‍ജ് അങ്ങോട്ട് വരും. കലാഭവന്റെ പരിപാടി കാണാന്‍ വേണ്ടി വരുന്നതാണ്. ഞാന്‍ കളിക്കുന്നതൊക്കെ ഇവനും കളിക്കാനുള്ളതാണ്. എന്നിട്ട് മിണ്ടാതെ എന്റെ കൂടെ വന്ന് നില്‍ക്കും. പക്ഷേ ഇവന്‍ വരുന്ന എന്നും മഴ കാരണം പരിപാടി നടക്കല്ല. പതിനാറ് പരിപാടി ഇവന്‍ വന്നത് കാരണം നടന്നിട്ടില്ല. ഹരിശ്രീയില്‍ നിന്നും ചാടി വരുന്നതായിരുന്നു ജോര്‍ജ്.

ശിവരാത്രിയുടെ അന്നും മഴ പെയ്തിട്ട് പരിപാടി നടക്കാതെ വന്നതോടെയാണ് ഇനി ഞാന്‍ വരുന്നില്ലെന്ന് ഇവന്‍ പറയുന്നത്. കാരണം ഇവന് തന്നെ സങ്കടമായി. പിന്നെയാണ് എന്നോട് പറയുന്നത് നീ എന്നോട് ക്ഷമിക്കണം. നിനക്ക് പകരമാണ് ഞാനിവിടെ വരുന്നതെന്ന്. പിന്നീട് ദിലീപുമായിട്ടുള്ള തന്റെ സൗഹൃദമാണ് ദിലീപിനെ ഹരിശ്രീയില്‍ എത്തിച്ചതെന്ന് ജോര്‍ജ് പറയുന്നു. അവിടുന്ന് ജോര്‍ജുമായി തുടങ്ങിയ സൗഹൃദം ആളെന്നെ ഹരിശ്രീയില്‍ എത്തിച്ചുവെന്ന് ദിലീപും പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അന്തരിച്ച സുബ്ബലക്ഷ്മിയമ്മയെ കാണാന്‍ ദിലീപ് എത്തിയ വീഡിയോ ഏറെ വൈറലായിരുന്നു. കല്യാണരാമന്‍, പാണ്ടിപ്പട തുടങ്ങിയ സിനിമകളില്‍ സുബ്ബലക്ഷ്മിയമ്മയും ദിലീപും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ദിലീപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

സുബ്ബലക്ഷ്മിയമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ ദിലീപിന്റെ വീഡിയോ വൈറലായതോടെ ദിലീപിന്റെ സഹജീവി സ്‌നേഹത്തെയാണ് ആരാധകര്‍ പുകഴ്ത്തിയത്. ദിലീപ് നല്ലൊരു മനുഷ്യനാണെന്നതിനുള്ള ഒരു ഉദാഹരണമാണ് താര കല്യാണ്‍ പങ്കുവെച്ച വീഡിയോ എന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. സിനിമയില്‍ തനിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരെ വലിപ്പ ചെറുപ്പം ഇല്ലാതെ സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടനാണ് ദിലീപ്.

പലപ്പോഴായി സഹതാരങ്ങള്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇക്കാര്യം പറയാറുമുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിലും സുബ്ബലക്ഷ്മിയമ്മയെ കാണാനെത്തിയ ദിലീപിനെ അഭിനന്ദിച്ചുള്ളതാണ് കമന്റുകളില്‍ ഏറെയും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപ് ചെന്നൈയിലാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കും മറ്റുമായി മാത്രമാണ് കേരളത്തിലേക്ക് വരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top