Bollywood
ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരം; അനില്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി സോനം കപൂര്‍
ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരം; അനില്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി സോനം കപൂര്‍
ബോളിവുഡിലെ ഏറെ ആരാധകരുള്ള നടനാണ് അനില്‍ കപൂര്‍. ഇന്ന് 67ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനില്‍ കപൂറിന്റെ മകളും നടിയുമായി സോനം കപൂറിന്റെ പിറന്നാള്‍ ആശംസയാണ്.
ഹാപ്പി ബര്‍ത്ത്ഡേ ഡാഡ്. ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരമായാണ് ലോകം അച്ഛനെ അറിയുന്നത്. കഴിഞ്ഞ നാല് തലമുറകളിലെ ഏറ്റവും സ്ഥിരതയുള്ള, കഠിനാധ്വാനി, കഴിവുള്ള നടനായി ഇന്റസ്ട്രിക്കും അറിയാം. എന്നാല്‍ നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മികച്ച ഭര്‍ത്താവും പിതാവും മുത്തച്ഛനുമാണ്.
തുറന്ന മനസ്സും കഠിനാധ്വാനവും നന്ദിയും സ്നേഹവുമാണ് അച്ഛനെ നയിക്കുന്നത്. നിങ്ങളെപ്പോലെ മറ്റാരുമില്ല. ഈ ലോകത്തിലെ ഏറ്റവും മികച്ചവനാണ് നിങ്ങള്‍. സോനം കപൂര്‍ കുറിച്ച്.
മകന് വായുവിനൊപ്പമുള്ള അനില്കപൂറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്. കൂടാതെ കുട്ടി സോനം കപൂറിനൊപ്പമുള്ള പഴയകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പര്‍ഹിറ്റായി മാറിയ അനിമലിവാണ് അനില്‍ കപൂറിനെ അവസാനമായി കണ്ടത്. ചിത്രത്തില്‍ രണ്‍ബീറിന്റെ അച്ഛന് വേഷത്തിലാണ് അനില്‍ കപൂര്‍ എത്തിയത്.
