News
തന്നെ അപമാനിച്ചു യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സോനം കപൂര്‍; വാര്‍ത്തയ്ക്ക് പിന്നാലെ പെണ്‍കുട്ടിയ്ക്ക് വമ്പന്‍ സപ്പോര്‍ട്ട്
തന്നെ അപമാനിച്ചു യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സോനം കപൂര്‍; വാര്‍ത്തയ്ക്ക് പിന്നാലെ പെണ്‍കുട്ടിയ്ക്ക് വമ്പന്‍ സപ്പോര്‍ട്ട്
ബോളിവുഡ് താരങ്ങളെ കളിയാക്കുന്ന തരത്തില്‍ യൂട്യൂബ് വീഡിയോ ചെയ്യുന്ന വ്യക്തിയാണ് രാഗിണി. ഇപ്പോഴിതാ തന്നെ അപമാനിച്ചു എന്ന പേരില്‍ രാഗിണിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നടി സോനം കപൂര്‍. വീര്‍ ഡി വെഡ്ഡിംഗ് എന്ന 2018ല്‍ ഇറങ്ങിയ ചിത്രത്തിലെ സോനത്തിന്റെ ഡയലോഗുകളെ കളിയാക്കി വീഡിയോ ചെയ്തുവെന്നാണ് സോനം ആരോപിക്കുന്നത്. ഈ വീഡിയോ കാരണം രാഗിണിയുടെ സബ്‌സ്‌െ്രെകബേഴ്‌സ് 700ത്തില്‍ നിന്നും 37,000മായി വര്‍ദ്ധിച്ചുവെന്നും സോനം ആരോപിക്കുന്നു.
സോനവും ഭര്‍ത്താവും സംയുക്തമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സോനത്തിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും പ്രശസ്തിക്കും അവരുടെ ഫാഷന്‍ ബ്രാന്‍ഡിനും വീഡിയോ നെഗറ്റീവായി ബാധിച്ചെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
എന്നാല്‍ ഇതിന് മറുപടിയുമായി ഷീ ഹൂ മസ്റ്റ് നോട്ട് ബി നെയിംസ് എന്ന പേരില്‍ മറ്റൊരു വീഡിയോ പങ്കുവെച്ച് രാഗിണി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലീഗല്‍ നോട്ടീസിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്‍സ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം വക്കീല്‍ നോട്ടീസ് അയച്ച വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ രാഗിണിക്ക് പിന്തുണ വര്‍ദ്ധിക്കുകയാണ്. നിരവധി പേര്‍ രാഗിണിയെ ന്യായീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പലരും രാഗിണിയുടെ വീഡിയോകളെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. സോനം അയച്ച വക്കീല്‍ നോട്ടീസിലുള്ളതിനേക്കാള്‍ നല്ല പൊയന്റുകള്‍ രാഗിണിയുടെ വീഡിയോയില്‍ ഉണ്ടെന്നാണ് മറ്റ് ചിലര്‍ ചൂണ്ടികാണിക്കുന്നത്.