Bollywood
മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി
മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി
ബോളിവുഡ് താരം മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്.
വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.
1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവച്ചിരുന്നു.
മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. വര്‍ഷങ്ങളായി ലിവിംഗ് റിലേഷന്‍ഷിപ്പിലുള്ള താരങ്ങളും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അതേസമയം, നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍ബാസ് ഖാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ലും വേഷമിട്ടിരുന്നു.