Bollywood
ഇനി പ്രായത്തിന് അനുയോജ്യമായ വേഷം, അടുത്ത ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാന്‍
ഇനി പ്രായത്തിന് അനുയോജ്യമായ വേഷം, അടുത്ത ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാന്‍
നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. 2023 ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം വളരെ തിരക്കുള്ള വര്‍ഷമായിരുന്നു. തകര്‍ന്ന്‌കൊണ്ടിരുന്നു ബോളിവുഡ് മേഖലയെ പിടിച്ചു നിര്‍്തതാന്‍ ഷാരൂഖ് ചിത്രങ്ങള്‍ക്കായി എന്നതായിരുന്നു ഈ വര്‍ഷം താരത്തിന് കിട്ടിയ ഏറ്റവും വലിയ നേട്ടം. പത്താന്‍, ജവാന്‍, ഡങ്കി എന്നീ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയത്.
പത്താനും ജവാനും എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററുകളായി, ഡങ്കിയും കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഷാരൂഖ് ഖാന്‍ തന്റെ അടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അടുത്തിടെ ദുബായ് സന്ദര്‍ശനത്തിനിടെ ഒരു അഭിമുഖത്തില്‍, തന്റെ അടുത്ത പ്രോജക്റ്റ് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്ന് താരം വെളിപ്പെടുത്തി.
പ്രായത്തിന് അനുയോജ്യമായ വേഷമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോഴും നായകനാകാനും താരമാകാനും കഴിയുന്നതും പ്രായത്തിന് അനുയോജ്യമായതുമായ സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
ഇത് ഏത് ചിത്രമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നടന്റെ അടുത്ത ചിത്രം സുജോയ് ഘോഷ് സംവിധാനം ചെയ്യുമെന്നും മകള്‍ സുഹാന ഖാന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.