Connect with us

ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു..ഇന്നാണ് എന്റെ വലിയ സ്വപ്നം യാഥാർഥ്യമായത്; ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്; കാറിന്റെ വില കണ്ടോ ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

Social Media

ആഡംബര കാർ സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്. കഴിഞ്ഞദിവസമാണ് നടി പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ദശാബ്ദത്തിലേറെയായി ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു എന്റെ സൺ ഷൈൻ. ഇന്നാണ് എന്റെ വലിയ സ്വപ്നം യാഥാർഥ്യമായത് എന്ന് കുറിച്ചുകൊണ്ടാണ് ഈ സന്തോഷം ആരാധകരുമായി താരം പങ്കുവച്ചത്.

കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലിഷ് സ്പോർട്സ് കാറിനത്തിൽ പെട്ട പോർഷെ 911 കരേര എസിന് ഏകദേശം 1.5 കോടി രൂപ വിലവരും.

അടുത്തിടെയാണ് നടി സിനിമയിലെ തന്റെ 15 വർഷം പൂർത്തിയാക്കിയത്. സിനിമ പ്രൊഡക്ഷൻ സംരംഭങ്ങളിലേക്ക് കൂടി താരം ചുവട് വെച്ചിട്ടുണ്ട്

ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത ഈ വർഷം ഏപ്രിലിൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷം പങ്കിടുന്നതായും മംമ്ത അന്ന് പറഞ്ഞിരുന്നു. ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത വീഡിയോക്കൊപ്പമുള്ള കാപ്ഷനിൽ കുറിച്ചിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top