Connect with us

ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു… അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്; നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ട്; മകളുടെ ആദ്യത്തെ വിമാന യാത്ര വീഡിയോയുമായി പേളി മാണി

Social Media

ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. പിന്നീട് അങ്ങോട്ട് ആരാധകർക്ക് നിലയെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം.

പേളിയെക്കാളും ഇപ്പോൾ ആരാധകർ കുഞ്ഞ് നിലയ്ക്കാണ്. കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ പേളി കുടുംബസമേധമായിരുന്നു എത്തിയത്. കുഞ്ഞുമായി എത്തിയ പേളിയുടെ ചിത്രങ്ങൾ വാർത്തകളിലും ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ നിലയുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര അനുഭവം പങ്കുവെയ്ക്കുകയാണ് പേളി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നിലയെ കൊണ്ടു പോവുന്നതിന്റെ ആശങ്കയുണ്ടെന്ന് പേളി വീഡിയോയിൽ പറയുന്നത്. ഞങ്ങളുടെ പാക്കിങ്ങെല്ലാം കഴിഞ്ഞു. അവള്‍ക്കായി കുഞ്ഞുപെട്ടിയുണ്ട്. ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്നായിരുന്നു പേളി ശ്രീനിയോട് പറഞ്ഞത്. യാത്രയുടെ എക്‌സൈറ്റ്‌മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്ക് വേണ്ടുവോളമുണ്ടെന്നായിരുന്ന പേളി പറയുന്നു.

മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പേളി എല്ലാ റോളും വളരെ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത് കൂടാതെ താരം എല്ലാവർക്കും ഒരു മാത്യകയാണെന്നും പറയുന്നുണ്ട്. ശ്രീനിയെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നാണ് ഒരു ആരാധകൻ പറഞ്ഞത്.

കുറച്ച് കൂടി വലുതായ കുഞ്ഞുങ്ങളെയാണ് അച്ഛന്‍മാര്‍ മാനേജ് ചെയ്യുന്നത് കാണാറുള്ളത്, ആ രീതി ശ്രീനി പൊളിച്ചു. നില നല്ല സന്തോഷത്തിലാണല്ലോ, വലുതായതിന് ശേഷം ഈ വീഡിയോ ഒക്കെ കാണുമ്പോള്‍ നിലയ്ക്ക് എന്ത് മാത്രം സന്തോഷമുണ്ടാവുമെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top