News
പുതുവര്‍ഷത്തില്‍ ഒന്നിച്ചെത്തി യുവതാരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
പുതുവര്‍ഷത്തില്‍ ഒന്നിച്ചെത്തി യുവതാരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
സിനിമാലോകത്ത് താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ആഘോഷിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ചലച്ചിത്രലോകത്ത് ആഘോഷിക്കപ്പെടുന്ന അനവധി സൗഹൃദങ്ങളിലൊന്നാണ് അഹാന കൃഷ്ണ, നിമിഷ് രവി, രജിഷ വിജയന്,ടോബിന് തോമസ്,ഫാഹിം സഫര്‍, നൂറിന് ഷെറീഫ്, നിരഞ്ജന അനൂപ് എന്നിവരുടെ. ഈ യുവതാരങ്ങള്‍ ഒന്നിച്ചെത്തിയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അഹാന, രജിഷ, നൂറിന്, നിരഞ്ജന, ഫാഹിം എന്നിവര്‍ അഭിനയത്തിലാണ് സജീവമെങ്കില്‍ നിമിഷും, ടോബിനും മലയാളത്തിലെ മികച്ച ഛായാഗ്രാഹകരാണ്. ഇവര്‍ എല്ലാവരും ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരഞ്ജനയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. താരങ്ങളെല്ലാം ഒരു പോലെ കറുത്ത നിറത്തിലുള്ള വസത്രമാണ് അണിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നൂറിന് ഷെറീഫും ഫാഹിമും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ചങ്ങാതികൂടം അവിടെയും ആഘോഷങ്ങളെല്ലാം ഗംഭീരമാക്കിയിരുന്നു. കൂട്ടുകാര്‍ ഒന്നിച്ചുള്ള നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നൂറിനും ഫാഹിമും ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം പ്രണയത്തിലേക്ക് വഴിവയ്ക്കുകയും ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് ഇരുവരും പറഞ്ഞത്. ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്ന് നൂറിന് മാധ്യമങ്ങളെ അറിയിച്ചു.
