Connect with us

ബാബുരാജിന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞു!; വാണി വിശ്വനാഥ് എവിടെ പോയി എന്ന് പ്രേക്ഷകര്‍

News

ബാബുരാജിന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞു!; വാണി വിശ്വനാഥ് എവിടെ പോയി എന്ന് പ്രേക്ഷകര്‍

ബാബുരാജിന്റെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞു!; വാണി വിശ്വനാഥ് എവിടെ പോയി എന്ന് പ്രേക്ഷകര്‍

നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന താരത്തിന്റെ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ഇപ്പോള്‍ അടുത്ത വര്‍ഷങ്ങളിലായി കണ്ടുവരുന്നത്. ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ജീവിത സഖി. ഇരുവരുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഇരുവരും പലപ്പോഴായി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന വാണി വിശ്വനാഥ് സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ ബാബുരാജിന്റെ ബാബുരാജിന്റെ മകന്റെ വിവാഹനിശ്ചയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യഭാര്യയിലെ മകനായ അഭയ്‌യുടെ എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ ബാബുരാജും പങ്കെടുത്തിരുന്നു. ബാബുരാജിന്റെ മകന്‍ എന്ന ക്യാപ്ഷന്‍ കണ്ടതോടെ എല്ലാവരും ചോദിച്ചത് മോന്‍ ഇത്രയും വലുതായോ, വാണി വിശ്വനാഥ് എവിടെ എന്നെല്ലാമായിരുന്നു.

ബാബുരാജിന്റെ മകന്റെ എന്‍ഗേജ്‌മെന്റ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോയും ചിത്രങ്ങളും പ്രചരിച്ചത്. കറുപ്പ് സ്യൂട്ടായിരുന്നു വരന്റെ വേഷം. ചുവന്ന ലെഹങ്കയിലായിരുന്നു വധു. അഭയും ഗ്ലാഡിസും വേദിയിലെത്തിയതിനൊപ്പമായാണ് രക്ഷിതാക്കളേയും വേദിയിലേക്ക് വിളിച്ചത്. ആദ്യഭാര്യയ്ക്കും ഇളയ മകനും അരികിലായി നില്‍ക്കുന്ന ബാബുരാജിനേയും വീഡിയോയില്‍ കാണാം. മകനായ അക്ഷയിനൊപ്പം സംസാരിക്കുന്നുണ്ടായിരുന്നു അദ്ദേഹം.

അഭയ് യുടെ എന്‍ഗേജ്‌മെന്റ് വീഡിയോ വൈറലായതോടെയാണ് വാണി വിശ്വനാഥിനെക്കുറിച്ചുള്ള ചര്‍ച്ചകളും വന്നത്. വാണി നല്ല ഭാര്യ ആയത് കൊണ്ട് ഈ മക്കളുടെ അച്ഛനെ വിട്ടു. ബാബുരാജ് നല്ല അച്ഛന്‍ എല്ലാ കാര്യത്തിനും നിന്നല്ലോയെന്നായിരുന്നു കമന്റുകള്‍. വാണി വിശ്വനാഥിനെ ചടങ്ങിന് ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. വാണിയെ രണ്ടാമതായി വിവാഹം ചെയ്തതാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു മറ്റ് ചില കമന്റുകള്‍.

എന്നാല്‍ വാണിയെ വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. വാണി പിണങ്ങി വരാത്തത് ആണോ.., ഇനി ഇത് കഴിഞ്ഞ് ചെല്ലുമ്പോള്‍ നിങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആകുമോ.., എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍, അര്‍ച്ചന, ആദ്രി എന്നിവരാണ് ബാബു രാജിന്റേയും വാണിയുടേയും മക്കള്‍. ചെന്നൈയില്‍ സ്ഥിരതാമസക്കാരാണ് ഇരുവരും.

മുമ്പോരിക്കല്‍ ഗ്യാങ്ങ് എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് താന്‍ ആദ്യമായി വാണി വിശ്വനാഥിനെ കണ്ടതെന്ന് ബാബുരാജ് പറഞ്ഞിരുന്നു. പാട്ടിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു എന്നോട് പാടാമോ എന്ന് ചോദിച്ചത്. ഞാന്‍ പാടണോ എന്നായിരുന്നു ചോദിച്ചത്. അവിടെയുള്ളവര്‍ക്കെല്ലാം കാര്യം മനസിലായിരുന്നു. ഞാന്‍ പാട്ട് പാടാന്‍ തുടങ്ങിയതും വാണി എഴുന്നേറ്റോടി. ആ പാട്ടാണ് എന്നെ കുഴിയില്‍ ചാടിച്ചതെന്ന് പുള്ളിക്കാരി പറയാറുണ്ടെന്ന് ബാബുരാജ് തമാശയായി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മാത്രമല്ല, വാണിയുടെ തിരിച്ചുവരവിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ ഇടയ്ക്ക് വാണിയോട് ചോദിക്കാറുണ്ട് വാണി നമുക്ക് സിനിമ ചെയ്യണ്ടേ എന്ന്. സമയമാവട്ടെ എന്നായിരുന്നു വാണിയുടെ മറുപടി. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. താനും അതിനുള്ള കാത്തിരിപ്പിലാണെന്നാണ് താരം പറയുന്നത്.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെക്കുറിച്ചും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. മമ്മൂക്ക പറഞ്ഞ കാര്യമാണ് ഞാനെപ്പോഴും ഓര്‍ക്കാറുള്ളത്. ഇഷ്ടമുള്ളതെല്ലാം ആവാം, എന്നാല്‍ അത് ഇഷ്ടമിള്ളിടത്തോളം ആവരുത്. എല്ലാത്തിലും ശ്രദ്ധ വേണം. ഫിറ്റ്‌നസ് കൃത്യമായി നിലനിര്‍ത്തണം. പറ്റുമ്പോഴെല്ലാം ജിമ്മില്‍ പോവാനായി ശ്രദ്ധിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വാണി വിശ്വനാഥും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍ സ്റ്റാറെന്നാണ് ബാബുരാജ് പറയുന്നത്. കൂടാതെ നടിയുടെ സൂപ്പര്‍ തരപദവിയെ കുറിച്ചും താരം പറഞ്ഞിരുന്നു. ‘ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

More in News

Trending