Social Media
നിർമ്മലിന്റെ പോസ്റ്റിന് താഴെ വിദ്വേഷം കലര്‍ത്തിയ കമന്റുകൾ; വായടപ്പിച്ച് താരം
നിർമ്മലിന്റെ പോസ്റ്റിന് താഴെ വിദ്വേഷം കലര്‍ത്തിയ കമന്റുകൾ; വായടപ്പിച്ച് താരം
കഴിഞ്ഞദിവസമായിരുന്നു റമദാനില്‍ മകന് ആദ്യമായി നോമ്പ് തോറ്റതിന്റെ വിശേഷം നടൻ നിര്‍മ്മല്‍ പാലാഴി പങ്കിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഈ വിശേഷം പങ്കുവെച്ചത്. മൂത്ത മകന് നിരഞ്ജിന്റെ ചിത്രത്തിനൊപ്പമായാണ് നിർമ്മൽ പോസ്റ്റ് പോസ്റ്റ് ഷെയർ ചെയ്തത്.
പോസ്റ്റ് ഇങ്ങനെയായിരുന്നു
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്ക്കുന്ന ഉണ്ണിക്കുട്ടന്.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം.പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാന്‍ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ
എന്നാൽ നിർമ്മലിന്റെ പോസ്റ്റിന് പിന്നാലെ നിരവധി മോശം കമന്റുകളായിരുന്നു വന്നത്. ഇപ്പോൾ ഇതാ വിദ്വേഷം കലര്‍ത്തിയവര്‍ക്ക് നിര്‍മ്മൽ നൽകിയ മാസ് മറുപടിയാണ് വൈറലാകുന്നത്.
‘എന്ത് നോമ്പ് എടുത്താലും ഹിന്ദുക്കള്‍ കാഫിറുകള്‍ ആണെന്നും നരകത്തില്‍ പോകുമെന്നുമാണ് ഖുര്‍ആന്‍ പറയുന്നത്’, എന്നായിരുന്നു കമന്റ്. ‘ചേച്ചി സ്വര്‍ഗത്തില്‍ ആരിക്കില്ലേ അപ്പോ നരകമാണ് സേഫ്’, എന്ന മാസ് മറുപടിയാണ് വിദ്വേഷം കലര്‍ത്തിയ കമന്റിന് നിര്‍മ്മല്‍ മറുപടി നൽകിയത്.
