Connect with us

ആ മോള് ചിരിക്കുമ്പോൾ ചിരിക്കുകയും വിഷമിക്കുമ്പോൾ വിഷമവും അറിയാതെ എനിക്ക് വന്നു പോകുന്നു, അയ്യപ്പനെ ഉണ്ണിയിലൂടെ കാണുവാൻ സാധിച്ചു; കുറിപ്പുമായി നിർമൽ പാലാഴി

Malayalam

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം നടൻ നിര്‍മ്മല്‍ പാലാഴി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം സിനിമയെക്കുറിച്ച് വിവരിച്ചത്.

മാളികപ്പുറം എന്ന സിനിമ പയ്യന്നൂരിൽ വച്ചു നിറഞ്ഞ സദസ്സിൽ കണ്ടു. വളരെ മനോഹരമായ സിനിമ, രണ്ട് കുട്ടികൾ വളരെ മനോഹരമായി ചെയ്തു അതിൽ ആ മോള് ചിരിക്കുമ്പോൾ ചിരിക്കുകയും വിഷമിക്കുമ്പോൾ വിഷമവും അറിയാതെ “എനിക്ക്” വന്നു പോകുന്നു, ഉണ്ണി മുകുന്ദൻ വളരെ മനോഹരമായി ചെയ്തു എന്ന് മാത്രമല്ല അയ്യപ്പനെ ഉണ്ണിയിലൂടെ കാണുവാൻ ‘എനിക്ക് ‘ സാധിച്ചു. ഒപ്പം സൈജു കുറുപ്പും , ശ്രീജിത്ത് രവിയും, ടി ജി രവിയും മറ്റ് എല്ലാ ആർട്ടിസ്റ്റുകളും വളരെ മനോഹരമാക്കി.

സ്റ്റാൻ്റിംഗ് കോമഡി കൗണ്ടർ രാജാവും ആയ രമേഷ് പിഷാരടി ഏട്ടൻ്റെ സിനിമയിൽ കണ്ടതിൽ വച്ച് മനോഹരമായ പെർഫോമൻസ്, കൂടെ മനോജ് കെ ജയൻ ചെയ്ത മുസ്ലിം പോലീസ് ഓഫീസൻ. ഉപ്പാ, ഇപ്പൊ വിളിക്കാം ഗണേശന് ഒരു നാളികേരം ഉടക്കട്ടെ. സ്നേഹം പ്രതീക്ഷ. മൊത്തം ഒരു പൊടിക്ക് കണ്ണുനീരും രോമാഞ്ചഫിക്കേഷനും. ഗ്രേഡിംഗ് ചെയ്തത് നന്നായില്ല ,കുറച്ചു ലാഗ് വന്നു, ബാഗ് ഗ്രൗണ്ട് സൗണ്ട് പോര, എഡിറ്റിംഗ് കുറച്ചു നന്നാക്കാമായിരുന്നു, ലിപ്പ് സിങ്ക് ആയില്ല. എന്നൊക്കെ പറയുന്ന വലിയ ബുദ്ധിജീവികളുടെ കാര്യമല്ല ഒരു സാധാരണ പ്രേക്ഷകൻ്റെ കാര്യമാണ്. കാണാത്തവർ തീർച്ചയായും തിയേറ്ററിൽ പ്രായമായ അച്ഛനെയും അമ്മയെയും കൂട്ടി പോവണം അവർക്ക് വല്യ സന്തോഷമാകും എന്നുമായിരുന്നു നിർമ്മൽ കുറിച്ചത്.

നിര്‍മ്മലിന്റെ വാക്കുകള്‍ ശരിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു സിനിമ ഇഷ്ടമായെന്നറിയിച്ചെത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top