Social Media
വമ്പൻ മേക്കോവറിൽ പാർവതി; ചിത്രങ്ങൾ വൈറൽ
വമ്പൻ മേക്കോവറിൽ പാർവതി; ചിത്രങ്ങൾ വൈറൽ
Published on
മലയാളികളുടെ പ്രിയ താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിക്കാറില്ല. പാർവതിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്
വമ്പൻ മേക്കോവറിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. ബാങ്സ് വച്ചാണ് പാർവതിയെ ചിത്രത്തിൽ കാണുന്നത്. കണ്ണുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കപ്പ്. പിങ്ക് നിറത്തിലുള്ള ഡ്രസ്സിലാണ് പാർവതി എത്തുന്നത്. മുത്തുകൾ കൊണ്ടുള്ള ഒരു മാല മാത്രമാണ് താരം അക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്. പിങ്ക് ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാംസണ്‍ ലേ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിജിയാണ് സ്റ്റയിലിസ്റ്റ്.
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
Continue Reading
You may also like...
Related Topics:parvathi thiruvoth