ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണിത്, ഒരുപാട് ഒരുപാട് നന്ദി, ഓരോരുത്തര്‍ക്കും നന്ദി പുതിയ സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെയാണ് ലക്ഷ്മി താരമായി മാറുന്നത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരെക്കാൾ ഏറെ ആരാധകരുണ്ട് ലക്ഷ്മിയ്ക്ക്
ലക്ഷ്മിയെ കാണാന്‍ ഒരുപാട് ദൂരത്തു നിന്നു വരുന്നവരും, ഒന്ന് കാണുമ്പോള്‍ സംസാരിക്കാനാകാതെ കരയുന്നതുമായ വീഡിയോസ് ഒക്കെ പല തവണ പുറത്തുവന്നിട്ടുണ്ട്. ലക്ഷ്മിയെ അന്ധമായി സ്‌നേഹിക്കുന്നവര്‍ നല്‍കിയ ജീവിതത്തിലെ മറ്റൊരു സന്തോഷത്തെ കുറിച്ചാണ് ഇപ്പോള്‍ നക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് വീഡിയോ
അതെ യൂട്യൂബില്‍ രണ്ട് മില്യണ്‍ സബ്‌സ്‌ക്രേബേഴ്‌സ് ഫോളോ ചെയ്യുന്ന സന്തോഷത്തിലാണ് ലക്ഷ്മി ഇപ്പോള്‍. ആ അരുപത് ലക്ഷം എന്ന സഖ്യയില്‍ എത്തുന്നതുവരെയുള്ള ലക്ഷ്മിയുടെ കാത്തിരിപ്പും, അതു കിട്ടിക്കഴിഞ്ഞതിന് ശേഷമുള്ള സന്തോഷവും വീഡിയോയില്‍ കാണാം.കാലത്തുമിതല്‍ ഇരുന്ന ഇരിപ്പാണ്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷമാണ്, ആ സന്തോഷം സ്‌ക്രീനില്‍ തെളിഞ്ഞത്. വളരെ അധികം എക്‌സൈറ്റഡ് ആയിരുന്നു ലക്ഷ്മി. അവസാനം 2 മില്യണ്‍ ടച്ച് ചെയ്തു.
കവര്‍ സോംഗ് മാത്രമിട്ടിട്ട് ഓടിപ്പോകാം എന്ന് കരുതിയ ആളാണ് ഞാന്‍. ഒന്നര വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണിത്. നിങ്ങള്‍ക്ക് നല്ല കണ്ടന്റുകള്‍ തരാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് നന്ദി. ഓരോരുത്തര്‍ക്കും നന്ദി. എന്റെ കുടുംബം നിങ്ങള്‍ എല്ലാവരും ജോയിന്‍ ചെയ്യുമ്പോഴാണ്- ലക്ഷ്മി നക്ഷത്ര പറഞ്ഞു.
ലക്ഷ്മിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു സൗഹൃദം ഉണ്ടാക്കിയെടുത്തതിനാണ് ആശംസ. 2 മില്യണ്‍ ഫോളോവേഴ്‌സ് അല്ല, അത്രയും ആളുകളുടെ മനസ്സില്‍ ലക്ഷ്മി ഉണ്ടെന്നതാണ് സത്യം. ഇനിയും ഒരുപാട് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ- എന്നിങ്ങനെ പോകുന്നു കമന്റുകള്‍