Social Media
ചുവപ്പ് ഡിസൈനർ സാരിയിൽ അതിസുന്ദരിയായി പൂർണിമ ഇന്ദ്രജിത്ത്; വൈറൽ
ചുവപ്പ് ഡിസൈനർ സാരിയിൽ അതിസുന്ദരിയായി പൂർണിമ ഇന്ദ്രജിത്ത്; വൈറൽ
Published on
നടി പൂർണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാരിയിൽ അതിസുന്ദരിയായി ഒരു വിവാഹ ചടങ്ങിന് എത്തിയിരിക്കുകയാണ് നടി. പൂര്‍ണിമ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
ചുവപ്പ് ഡിസൈനർ സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. വയസ്സ് നാൽപത് പിന്നിട്ടെങ്കിലും ഇപ്പോഴും ചെറുപ്പമാണ് പൂര്‍ണിമയെന്നും കോളജ് നായികയായി ഇനിയും സിനിമയിൽ അഭിനയിക്കാമെന്നുമൊക്കെയാണ് കമന്റുകൾ.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ‘തുറമുഖ’ത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
Continue Reading
You may also like...
Related Topics:Poornima Indrajith
