Social Media
ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു; ഉണ്ണി മുകുന്ദൻ
ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു; ഉണ്ണി മുകുന്ദൻ
തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ‘ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് തിരുപ്പതി ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചത്.
മലയാള പുതുവർഷമായ ചിങ്ങം ഒന്നിനാണ് ഉണ്ണിമുകുന്ദൻ ക്ഷേത്രത്തിലെത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.
കഴിഞ്ഞ ദിവസം ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുതിരുന്നു. നടി ഗീതയും. ചിങ്ങമാസപ്പുലരിയിൽ നിർമാല്യം കണ്ടുതൊഴുതു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്.