Connect with us

‘ഹാപ്പി ബർത് ഡേ മൈ ലവ്’; ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്

Social Media

‘ഹാപ്പി ബർത് ഡേ മൈ ലവ്’; ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്

‘ഹാപ്പി ബർത് ഡേ മൈ ലവ്’; ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്

ഭാര്യ മറിയം തോമസിന് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്. ‘ഹാപ്പി ബർത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പൻ കുറിച്ചത്. നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആർജെ മിഥുൻ, ആൻസൺ പോൾ തുടങ്ങി നിരവധിപ്പേരാണ് മറിയത്തിന് ആശംസകൾ നേര്‍ന്നെത്തിയത്.

2020ലാണ് താരം രണ്ടാമതും വിവാഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മറിയം തോമസ്‌

ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്.

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടർന്ന് ആമേൻ, ഈമയൗ , ജല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ദുൽഖർ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ചെമ്പന്റെ പുതിയ ചിത്രം.

More in Social Media

Trending