Social Media
വിക്കി കൗശലും ഹൃത്വികും ഒന്നിച്ചുള്ള ഫോട്ടോ വൈറലാകുന്നു
വിക്കി കൗശലും ഹൃത്വികും ഒന്നിച്ചുള്ള ഫോട്ടോ വൈറലാകുന്നു
വിക്കി കൗശലും ഹൃത്വികും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിക്കി കൗശല്‍ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്ഡ്സിന്റ ചടങ്ങില്‍ വിക്കി കൗശലും ഹൃത്വിക് റോഷനും ഒന്നിച്ച് ഡാന്‍സ് ചെയ്തിരുന്ന വീഡിയോയ്ക്കൊപ്പം കുട്ടിക്കാലത്ത് ഹൃത്വിക് റോഷനൊപ്പം എടുത്ത ഫോട്ടോയും വിക്കി കൗശല്‍ വളരെ പ്രത്യേകതയുള്ളത് എന്ന് പറഞ്ഞ് പങ്കുവെച്ചിരിക്കുകയാണ്.
വിക്കിയുടെ സഹോദരന് സണ്ണി കൗശലും ഫോട്ടോയില്‍ ഹൃത്വിക്കിനൊപ്പമുണ്ട്.
സാറാ അലി ഖാന് നായികയാകുന്ന പുതിയ ചിത്രം ‘സാറാ ഹത്കെ സാറാ ബച്ചകെ’ വിക്കി കൗശല്‍ നായകനായി ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും. ലക്ഷ്മണ് ഉതേകറാണ് ചിത്രത്തിന്റെ സംവിധാനം. ലക്ഷ്മണ് ഉതേക്കര്‍ തിരക്കഥയിലും പങ്കാളിയാകുന്നു. റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. സന്ദീപ് ശിരോദ്കറാണ് സംഗീത സംവിധായകന്. ദിനേശ് വിജനും ജ്യോതി ദേശ്പാണ്ഡേയും ചിത്രം നിര്‍മിക്കുന്നു. രാഘവ് രാമദോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘കപില്‍’ എന്ന കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിടുന്നത്.
ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഹൃത്വിക് നായകനായത്. പുഷ്കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷന്‍ കുമാര്‍, കൃഷന് കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.