Connect with us

കുടുംബത്തോടൊപ്പം പിറന്നാൾ ഗംഭീരമാക്കി റഹ്മാൻ

Social Media

കുടുംബത്തോടൊപ്പം പിറന്നാൾ ഗംഭീരമാക്കി റഹ്മാൻ

കുടുംബത്തോടൊപ്പം പിറന്നാൾ ഗംഭീരമാക്കി റഹ്മാൻ

കുടുംബത്തിനൊപ്പമുള്ള റഹ്മാന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. . വളരെ ലളിതമായ രീതിയിലായിരുന്നു ആഘോഷം.

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടനാണ് റഹ്മാൻ. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും റഹ്മാൻ ഒരുപോലെ തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാൻ. 80-90 കാലഘട്ടത്തിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാൾ. അക്കാലത്ത് കോളേജ് കുമാരികളുടെ ഹൃദയം കവർന്ന താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു.

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ 2 ആണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ഇതിൽ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചത്

എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. റുഷ്ദ, അലീഷ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

More in Social Media

Trending

Recent

To Top