Connect with us

‘ഫൈറ്ററി’ന് കടുത്ത തിരിച്ചടി; ഹൃത്വിക് റോഷന്റെ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

News

‘ഫൈറ്ററി’ന് കടുത്ത തിരിച്ചടി; ഹൃത്വിക് റോഷന്റെ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

‘ഫൈറ്ററി’ന് കടുത്ത തിരിച്ചടി; ഹൃത്വിക് റോഷന്റെ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ഫൈറ്റര്‍’. ഇപ്പോഴിതാ ഈ ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 25ന് ലോകമൊട്ടാകെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് കടുത്ത തിരിച്ചടിയാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിലക്ക്. വിലക്കിന്റെ കൃത്യമായ കാരണം പുറത്ത് വിട്ടിട്ടില്ല.

ഗള്‍ഫിലെ സെന്‍സറിങ്ങില്‍ ‘ഫൈറ്റര്‍’ പരാജയപ്പെട്ടുവെന്നാണ് വിവരങ്ങള്‍. മികച്ച പ്രീബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതുവരെ നാലുകോടിയോളം രൂപ പ്രീബുക്കിങ്ങിലൂടെ ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിങ് രേഖപ്പെടുത്തുന്നത്.

ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്ററി’ല്‍ ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. പുല്‍വാമ, ബാലാകോട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സൈന്യത്തിന്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.

More in News

Trending

Recent

To Top