Social Media
എന്റെ പൊന്നോ! പെരുപാമ്പിനൊപ്പം വധുവും വരനും ഈ സേവ് ദി ഡേറ്റ് കാണേണ്ടത് തന്നെ…കണ്ണ് തണ്ണി സോഷ്യൽ മീഡിയ
എന്റെ പൊന്നോ! പെരുപാമ്പിനൊപ്പം വധുവും വരനും ഈ സേവ് ദി ഡേറ്റ് കാണേണ്ടത് തന്നെ…കണ്ണ് തണ്ണി സോഷ്യൽ മീഡിയ
സിനിമയെ വെല്ലുന്ന ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ആന്റണിയും വിവാഹം കഴിയ്ക്കാൻ പോകുന്ന കുട്ടിയും സേവ് ദി ഡേറ്റ് ചെയ്തുകൊണ്ട് പാമ്പുകളോടുള്ള ഇഷ്ട്ടം അറിയിക്കുകയാണ്.
കൊല്ലം സ്വാദേശിയായ ആന്റണിക്ക് ചെറുപ്പം മുതലേ പാമ്പുകളോട് ആരാധന ആയിരുന്നു. ഈ ആരാധനയാണ് ഇപ്പോൾ ഫോട്ടോഷൂട്ടിൽ എത്തി നിൽക്കുന്നത്. അമേരിക്കയില്‍ സൈക്യാട്രിക്ക് നേഴ്സായി ജോലി കിട്ടിയപ്പോൾ തന്നെ ആന്റണി പാമ്പുകളെ വളർത്തി തുടങ്ങി. ഇപ്പോൾ അഞ്ചു പാമ്പുകൾ ആന്റണിയ്ക്ക് സ്വന്തമായുണ്ട്
ഹൂസ്റ്റണിലെ എറികാട്ട് സ്റ്റുഡിയോയുടെ ജോലികള്‍ ചെയ്യുന്ന ടോം സണ്ണിയോട് യൂറ്റൂബില്‍ ഇടാന്‍ തന്റെ പാമ്പുകളുടെ ഒരു വീഡിയോ ചെയ്യാനായിരുന്നു ആന്റണിആവശ്യപ്പെടുകയായിരുന്നു. അതേ സമയത്താണ് ആന്റണിയും മോണിക്കയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതും തുടർന്ന് വിന്‍സ്റ്റണ്‍ എറികാട്ട് ആയിരുന്നു പാമ്പുകളോടൊപ്പം സേവ് ദി ഡേറ്റ് ചെയ്തുകൂടെ എന്ന ആശയം മുന്നോട്ട് വെച്ചത്.
ആന്റണിക്ക് പൂര്‍ണ്ണസമ്മതമായിരുന്നു. പ്രധാന പ്രശ്നം മോണിക്കയ്ക്ക് പാമ്പുകളെ പേടിയാണോ അല്ലയോ എന്നതായിരുന്നു. പദ്ധതി മോണിക്കയോട് പറഞ്ഞപ്പോള്‍ മോണിക്കയും സമ്മതം പറയുകയായിരുന്നു. തുടർന്ന് മോണിക്ക തന്നെയാണ് ഷൂട്ടിനായി ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തത്. തുടർന്ന് നാലുമണിക്കൂർ കൊണ്ടാണ് ഫോട്ടോഷൂട് പൂർത്തിയാക്കിയത്. കഴിഞ്ഞ മാസം ഏഴിനായിരുന്നു ഇവരുടെ വിവാഹം. അതിനിടയിൽ തന്നെ ഇവരുടെ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കൊല്ലം സ്വാദേശികളാണ് ആന്റണിയും മോണിക്കയും. പത്താം വയസിലാണ് ആന്റണി കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയത്. ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് 2010 ല്‍ നേഴ്സിങ്ങ് പഠിക്കാനായി നാട്ടിലേക്കെത്തുകയായിരുന്നു. പഠനശേഷം 2017 ല്‍ വീണ്ടും അമേരിക്കയിലേക്ക്. ആദ്യ ജോലിയില്‍ പ്രവേശിച്ചതോടെ ആന്റണി പാമ്പുകളെ വളർത്തനും തുടങ്ങുകയായിരുന്നു.
അമേരിക്കയില്‍ ഹൂസ്റ്റണിലെ ബിഹേവിയറല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ സൈക്യാട്രിക്ക് നേഴ്സാണ് ആന്റണി. 2015 ല്‍ അമേരിക്കയിലെത്തിയ മോണിക്ക ബാച്ചിലര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫൈനലിയര്‍ വിദ്യാര്‍ത്ഥിനിയാണ്. ടോം സണ്ണി വീഡിയോയും വിന്‍സ്റ്റണ്‍ എറികാട്ട് ഫോട്ടോ ഷൂട്ടും ചെയ്തിരിക്കുന്നത്.
