ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പ..സാരിയും പാലയ്ക്കാമാലയുമൊക്കെ അണിഞ്ഞ് നാടന്‍ സുന്ദരിയായി മഞ്ജരി ഗുരുവായൂരില്‍, ഒപ്പം ജെറിനും; ചിത്രങ്ങൾ വൈറൽ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി.
അടുത്തിടെയായിരുന്നു മഞ്ജരി വിവാഹിതയായത്. സഹപാഠിയായ ജെറിനയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിവാഹശേഷമായുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂരമ്പല ദര്‍ശനം നടത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പ എന്ന ക്യാപ്ഷനോടെയായാണ് മഞ്ജരി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ശരിക്കും അനുഗ്രഹിക്കപ്പെട്ട നിമിഷമാണ്. ഗുരുവായൂരിലെ പാല്‍പ്പായസം കഴിച്ചാണ് ഞാന്‍ ഉപവാസം അവസാനിപ്പിക്കാറുള്ളത്.
സാരിയും പാലയ്ക്കാമാലയുമൊക്കെ അണിഞ്ഞ് നാടന്‍ സുന്ദരിയായാണ് മഞ്ജരി എത്തിയത്.
