Social Media
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകൻ, ഫോട്ടോയ്ക്ക് ലൈക് അടിച്ച് അമൃത സുരേഷ്, കമന്റ് ബോക്‌സ് നിറയുന്നു; ചിത്രം വൈറൽ
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകൻ, ഫോട്ടോയ്ക്ക് ലൈക് അടിച്ച് അമൃത സുരേഷ്, കമന്റ് ബോക്‌സ് നിറയുന്നു; ചിത്രം വൈറൽ
ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് ലൈഫ് അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായത്. നാൽപ്പത്തിയഞ്ചുകാരനായ ഗോപി സുന്ദർ ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം ഇതുവരെ വേപെടുത്തിയിട്ടില്ല. ആ ബന്ധത്തിൽ ഗോപി സുന്ദറിന് രണ്ട് ആൺ മക്കളുമുണ്ട്.
ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണ് എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് പ്രിയ എന്ന പേര് കൂടുതല്‍ ആളുകളും കേട്ടത്. ഗോപി സുന്ദറിന്റെ മുന്‍ ഭാര്യ പ്രിയയെ കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
ഇപ്പോഴിതാ പ്രിയയുടെ ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് മകന്‍ മാധവ് സുന്ദര്‍ തന്നെയാണ്. അമ്മയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തിയിരിയ്ക്കുന്ന ഏതാനും ഫോട്ടോകളാണ് മാധവ് പങ്കുവച്ചിരിയ്ക്കുന്നത്. അമ്മ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന അടി കുറിപ്പ്. മെറൂണ്‍ നിറത്തിലുള്ള ജാക്കറ്റും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയുമാണ് പ്രിയയുടെ വേഷം. ഒറ്റ നോട്ടത്തില്‍ സുന്ദരി എന്നല്ലാതെ ഒന്നും പറയാനില്ല.
ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുകയാണ് ഗോപി സുന്ദറിന്റെ നിലവിലെ ജീവിത പങ്കാളി അമൃത സുരേഷ്. മാധവ് സുന്ദറിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അമൃത നേരത്തെ, മാധവ് സുന്ദര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കോപ്പി അടിച്ച് പങ്കുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘സന്തൂര്‍ മമ്മി’ എന്നാണ് ചിലര്‍ വിശേഷിപ്പിയ്ക്കുന്നത്. എന്ത് ക്യൂട്ട് ആണ് പ്രിയയുടെ ചിരി, എന്ത് സുന്ദരിയാണ് പ്രിയ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
