ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും താല്പര്യമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ സ്നേഹിക്കുന്നവരെ അറിയിക്കാനും മറക്കാറില്ല.
ഈ സീസണിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ഡെയ്‌സി ഡേവിഡും റിയാസ് സലിമും. ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകളില്‍ ഇപ്പോള്‍ റിയാസിനൊപ്പം എത്തുകയാണ് ഡെയ്‌സി. ജുബ്ബ അണിഞ്ഞാണ് റിയാസ് എത്തിയതെങ്കില്‍ കസവ് പാവാടയും ബ്ലൗസും അണിഞ്ഞാണ് ഡെയ്‌സി എത്തിയത്. വേഷത്തിന് ചേര്‍ന്ന ആഭരണങ്ങളും ഇരുവരും ധരിച്ചിട്ടുണ്ട്. വലതുകൈയ്യില്‍ പല നിറത്തിലുള്ള വളകളും ഇടത്തെ കയ്യില്‍ വാച്ചും കഴുത്തില്‍ എത്ത്‌നിക് ലുക്കും നല്‍കുന്ന മാലയും ധരിച്ചാണ് ഡെയ്‌സി എത്തിയത്. റോണ്‍സണ്‍ സമ്മാനിച്ച ഇടിവളയും കഴുത്തില്‍ വെള്ള മുത്തുകള്‍ കോര്‍ത്ത മാലയുമാണ് റിയാസ് അണിഞ്ഞിരിക്കുന്നത്.
ഈ ചിത്രങ്ങളോടൊപ്പം ഡെയ്സി കുറിച്ചിരിക്കുന്നത് ‘ഞാന്‍ പ്രതീക്ഷിക്കുന്നത് നമ്മള്‍ രണ്ടുപേരും മരണംവരെയും സുഹൃത്തുക്കളായിരിക്കുമെന്നാണ്’ വളരെ രസകരമായ ചിത്രങ്ങളാണ് ഡെയ്‌സി പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് നാലാം സീസണിലൂടെ തന്നെ ശ്രദ്ധേയയായ അപര്‍ണ മള്‍ബറിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡെയ്‌സിയുടെ ക്യാമറ കണ്ണുകളിലൂടെ പുറത്തേയ്ക്കു വന്നതാണ്. ഇവയ്ക്ക് പുറമെ ഡെയ്‌സി പങ്കുവെയ്ക്കുന്ന തന്റെ സ്വന്തം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ഡെയ്‌സി. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ മോഡല്‍ ഫോട്ടോഗ്രാഫര്‍ എന്ന് നിലയില്‍ ശ്രദ്ധേയയാണ് ഡെയ്സി.
പുതിയ വാഹനം സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഇഷ്ട പ്രകാരം ഡിസൈൻ ചെയ്ത് ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂം മാനേജറാണ് ഡിഫന്ററുകളുടെ ലോകത്തേയ്ക്ക്...
വിക്കി കൗശലും ഹൃത്വികും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിക്കി കൗശല്‍ തന്നെയാണ് ഹൃത്വിക്കിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം...