Connect with us

ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്, എങ്ങനെയാണ് ഇത്തരം സാഹചര്യത്തില്‍ നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നത്; മഞ്ജരി

News

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം കനക്കുന്ന വേളയില്‍ നിരവധി പേരാണ് അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. ഇപ്പോഴിതാ പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ഗായിക മഞ്ജരി. ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്, എങ്ങനെയാണ് ഇത്തരം സാഹചര്യത്തില്‍ നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നതെന്നും മഞ്ജരി ചോദിക്കുന്നു.

‘ഏത് തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാന്‍ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വീഡിയോകളാണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ മിനിറ്റും ഓരോ സെക്കന്റിലും. കണ്ണുതുറന്ന് വെടിനിര്‍ത്തലിന് മുറവിളി കൂട്ടുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? നമ്മുടെ പ്രദേശത്ത് ഇത് സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ മിണ്ടാതിരിക്കുമോ?’ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഞ്ജരി യുദ്ധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ ഷെയ്ന്‍ നിഗമും യുദ്ധത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു.’മിഠായി കവറില്‍ പൊതിയുന്നത് പോലെ കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുമ്പോള്‍ അത് വല്ലാതെ ബാധിക്കുന്നു.

എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാല്‍ അതുമല്ല. അത് മനുഷ്യത്വം മാത്രമാണ്. ഇന്‍സ്റ്റഗ്രാം നോക്കാന്‍ തന്നെ ഇപ്പോള്‍ വിഷമമാണ്. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകള്‍ കൊണ്ടാണോ എന്നറിയില്ല. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോള്‍ ഞാനൊരു സെന്‍സിറ്റീവ് മനുഷ്യനായത് കൊണ്ടാവാം’ എന്നാണ് ഷെയ്ന്‍ പ്രതികരിച്ചത്.

More in News

Trending

Recent

To Top