Social Media
മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ ആഡംബര ഫ്ളാറ്റ്; ഇന്റീരിയർ വിഡിയോ പുറത്ത്
മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ ആഡംബര ഫ്ളാറ്റ്; ഇന്റീരിയർ വിഡിയോ പുറത്ത്
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത്. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്ലാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്ലാറ്റ് അധ്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്.
ഇപ്പോഴിതാ ഈ വീടിന്റെ ഇന്റീരിയർ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകൻ അനീഷ് ഉപാസനയാണ് വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
മുകളിലും താഴെയുമായി രണ്ട് ഫ്ളാറ്റ് വാങ്ങി ഒറ്റ വീടാക്കി മാറ്റുകയായിരുന്നു താരം. മോഹൻലാലിന്റെ ‘ഇട്ടിമാണി’ സിനിമയിൽ താരം ഉപയോഗിച്ച ലാംബ്രട്ട സ്കൂട്ടർ ഫ്ളാറ്റിന്റെ എൻട്രസിലുണ്ട്. ഇത് തന്നെയാണ് താരത്തിന്റെ പുതിയ വസതിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. 1986ൽ പുറത്തിറക്കിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഫോൺ നമ്പറായ ‘2255’ ആണ് ഈ സ്കൂട്ടറിന്റെ നമ്പറും.
ബുധനാഴ്ചയായിരുന്നു ഫ്ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത കുടുംബ സുഹൃത്തുക്കളുമടക്കം അമ്പതോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന് ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
