Connect with us

ഗോപി സുന്ദറിനൊപ്പം ജിമ്മില്‍ അമൃത സുരേഷും! എല്ലാത്തിനും തുടക്കം ഇവിടെനിന്നാണോയെന്ന് സോഷ്യൽ മീഡിയ, ഫോട്ടോ വൈറലായതോടെ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോ കുത്തിപ്പൊക്കി!

Social Media

അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും പരസ്പരം ചിത്രങ്ങൾ പങ്കുവെയ്ക്കുകയും, പ്രണയം തുറന്ന് പറയുകയും ചെയ്തതാണ് ഇത്തരത്തിലൊരു സംശയത്തിന് ബലം കൂട്ടിയത്. ഇരുവരുടെയും ഔദ്യോഗികമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനോടകം പല പ്രതികരണങ്ങളും ഈയൊരു വിഷയത്തിൽ പലരുംഉന്നയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് അമൃത സുരേഷും, ഗോപി സുന്ദറും. അമൃത സുരേഷിനൊപ്പമുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. അമൃതയും ഇതേ ഫോട്ടോ സ്‌റ്റോറിയാക്കിയിരുന്നു.

അമൃതയ്‌ക്കൊപ്പമുള്ള ചിത്രം വൈറലായി മാറിയതോടെയാണ് അഭയയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഡിസിപ്ലിന്‍, നാളുകള്‍ക്ക് ശേഷമായാണ് ഞാന്‍ ഡിസ്ലിപിന്‍ പരിശീലിക്കാന്‍ തുടങ്ങിയത്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാവുമെന്നും നമ്മള്‍ സ്വയമായി അതിനെ അതിജീവിക്കണമെന്നുമായിരുന്നു അഭയ അന്ന് കുറിച്ചത്.

8 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമായാണ് ഗോപി സുന്ദറുമായുള്ള പ്രണയം അഭയ പരസ്യമാക്കിയത്. സോഷ്യല്‍മീഡിയയിലൂടെ അഭയയുടെ പോസ്റ്റ് അന്ന് വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലുമെല്ലാം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. അവാര്‍ഡ് നിശകളിലും ചാനല്‍ പരിപാടികളിലുമെല്ലാം ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

ഗോപി സുന്ദറും അമൃതയും ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് അഭയയോട് ഗോപിയെക്കുറിച്ച് ചോദിച്ച് ചിലരെത്തിയിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തപ്പോള്‍ ഗോപിയേട്ടന്‍ വന്നില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വന്നിരുന്നു, നിന്ന അറിയിക്കാനായില്ലെന്നായിരുന്നു അഭയയുടെ മറുപടി, ഈ മറുപടിയും വൈറലായിരുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും.

Continue Reading
You may also like...

More in Social Media

Trending

Recent

To Top