Connect with us

വിവാദങ്ങൾക്കിടയിൽ ഗോപി സുന്ദറിനെ തേടി ആ സന്തോഷം;’എന്റേതെന്ന്’ അമൃത! ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സൈബര്‍ സദാചാരവാദികള്‍!

Social Media

വിവാദങ്ങൾക്കിടയിൽ ഗോപി സുന്ദറിനെ തേടി ആ സന്തോഷം;’എന്റേതെന്ന്’ അമൃത! ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സൈബര്‍ സദാചാരവാദികള്‍!

വിവാദങ്ങൾക്കിടയിൽ ഗോപി സുന്ദറിനെ തേടി ആ സന്തോഷം;’എന്റേതെന്ന്’ അമൃത! ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സൈബര്‍ സദാചാരവാദികള്‍!

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. മ്യൂസിക് ബാന്‍ഡുമായും യൂട്യൂബ് ചാനലുമായും സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷിനൊപ്പം ബിഗ് ബോസിലും അമൃത മത്സരിച്ചിരുന്നു. അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയ്ക്ക് പിന്നാലെയായാണ് അമ്മൂമ്മയ്‌ക്കൊപ്പം ചേര്‍ന്ന് അവന്തിക യൂട്യൂബ് ചാനലുമായെത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഗോപി സുന്ദറിനോട് ചേര്‍ന്നുനിന്നുള്ളൊരു സെല്‍ഫി ചിത്രമായിരുന്നു കഴിഞ്ഞ ദിവസം അമൃത പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയിൽ വൻ ചർച്ചയ്ക്കാണ് വഴി തെളിയിച്ചത് .

ഇപ്പോഴിതാ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അമൃത. ഫെയ്‌സ്ബുക്കിലാണ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അമൃതയുടെ ആശംസ. ഒരായിരം പിറന്നാൾ ആശംസകൾ മൈന്‍ എന്നാണ് ചിത്രത്തിന് താഴെ ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സൈബര്‍ സദാചാരവാദികള്‍ ചൊരിയുന്നത്.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചത്.പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരന്ന് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരുലക്ഷത്തിലധികം ലൈക്ക് ലഭിച്ചിരുന്നു. മൈന്‍ എന്ന കമന്റുമായി ചിത്രത്തിന് താഴെ ആദ്യമെത്തിയത് അമൃതയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്. വിശേഷ ദിനത്തില്‍ നിന്നോടൊപ്പമുണ്ടാവാന്‍ കഴിഞ്ഞതിലൊത്തിരി സന്തോഷമെന്നായിരുന്നു അപര്‍ണ മള്‍ബെറി കുറിച്ചത്.ചിത്രം വൈറലായി മാറിയതോടെയാണ് ഇരുവരും വിവാഹിതരായോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തുടങ്ങിയത്. കമന്റുകളിലൊന്നും അമൃത പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മകളായ പാപ്പുവിന്റെ ഫോട്ടോ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. എന്റെ കുഞ്ഞിക്കുറുമ്പിപ്പാറു എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്റെയാണെന്ന് അഭിരാമി പറഞ്ഞപ്പോള്‍ അയ്യട മനമേ നിന്റെയാണെന്നായിരുന്നു അമൃതയുടെ മറുപടി. കുറിതൊട്ട് ചിരിച്ച് നില്‍ക്കുന്ന പാപ്പുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള സെല്‍ഫി സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിഞ്ഞുവെന്നുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ പങ്കാളി അഭയ ഹിരണ്‍മയിയുടെ പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അമൃതയോ ഗോപി സുന്ദറോ അഭയയോ വൈറല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതേക്കുറിച്ച് ചോദിച്ച് ആളുകള്‍ തന്നെ വിളിക്കുന്നുണ്ടെന്നായിരുന്നു അമൃതയുടെ മുൻ ഭർത്താവായ സിനിമാതാരം ബാല പറഞ്ഞത്.
ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിന് നേരെയാണ്.

‘കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’,’ഇതും ഗോപി’ എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഗോപീസുന്ദറിന്റെ അഭയ ഹിരണ്‍മയിയുമായുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top