Connect with us

അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് അമൃത, പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു! അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല..ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്ന് സുരേഷും; വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Malayalam

അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് അമൃത, പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു! അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല..ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്ന് സുരേഷും; വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് അമൃത, പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു! അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല..ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്ന് സുരേഷും; വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

അമൃത സുരേഷിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായിട്ടാണ് അമൃത പറന്നുയർന്നത്. സ്വന്തമായി മ്യൂസിക്ക് ബാൻഡും സ്വന്തമായി മ്യൂസിക്ക് ഡയറക്ഷനും നടത്തുന്ന അമൃത ഇന്ന് മറ്റുളവർക്ക് ഒരു പ്രചോദനം കൂടിയാണ്.

അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും. പിന്നീട് സഹോദരി അഭിനയരംഗത്തേക്കും, പിന്നണി ഗാനരംഗത്തേക്കും അമൃതയ്ക്ക് ഒപ്പം എത്തിയപ്പോൾ, ഓടക്കുഴൽ വിദ്വാനായ സുരേഷ് മക്കൾക്ക് ഒപ്പം നിഴലായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത അമൃതയെ സ്നേഹിക്കുന്നവർക്കും വേദന നൽകുകയാണ്

മകളുടെ സംഗീത സ്‌നേഹത്തെ ആവോളം പ്രശംസിച്ച പിതാവായിരുന്നു പി ആർ സുരേഷ്. മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ വിട്ട പിതാവിന് എന്നും സ്‌നേഹം സംഗീതത്തോട് ആയിരുന്നു. ഇന്ന് അദ്ദേഹം ഓർമായാകുമ്പോൾ സുരേഷിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുകയാണ്.

പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളായിരുന്നും സുരേഷും ലൈലയും. സംഗീതം തന്നെയായിരുന്നു ഇവരെ ഒരുമിപ്പിച്ചത്.

അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കവേ അമൃത പറഞ്ഞിരുന്നു. ഞാൻ ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ്. മുരളി ഗാനം കേട്ടിട്ടാണോ സുരേഷിലേക്ക് പോയത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതേ എന്ന മറുപടിയാണ് ലൈല നൽകിയത്. ഞങ്ങളുടെ ചർച്ചിൽ ഒരു കൊയർ ഉണ്ടായിരുന്നു. അപ്പോൾ ഒരിക്കൽ കലാഭവനിൽ നിന്നും ഒരു പ്രോഗ്രാം ഉണ്ടായി. അങ്ങനെ വന്നു കണ്ടു ഇഷ്ടപ്പെട്ടതാണ്. സാഹസികമായ ഒളിച്ചോട്ടം ആയിരുന്നു എന്നാണ് അമൃത പറയുന്നത്. എന്നാൽ അങ്ങനെ അല്ല എന്നാണ് സുരേഷ് പറയുന്നത്. ലൈലക്ക് കല്യാണ ആലോചന വരുന്നു എന്ന് കേട്ടപ്പോൾ പോയി രെജിസ്റ്റർ ചെയ്‌തേയാണെന്ന് സുരേഷ്.

ബന്ധത്തെക്കുറിച്ച് ലൈലയുടെ വീട്ടിൽ അറിയില്ലായിരുന്നു, എന്റെ വീട്ടിൽ ചെറുതായി അറിയാം- സുരേഷ് പറയുന്നു. അവരുടെ വീട്ടിൽ അറിയാൻ തുടങ്ങിയപ്പോളേക്കും തട്ടിക്കൊണ്ട് വരേണ്ടി വന്നു. അന്ന് നല്ല ഉഴപ്പിൽ നടക്കുന്ന സമയം ആയിരുന്നു. തട്ടിക്കൊണ്ട് വരുന്ന വഴിക്ക് ഈ ചാർജ് ചെയ്യുന്ന സഥലങ്ങൾ ഉണ്ട്, പറഞ്ഞാൽ മനസിലാകും എന്ന് കരുതുന്നു. അങ്ങനെ ചാർജ് ചെയ്ത് ചാർജ് ചെയ്ത് വീട്ടിൽ എത്തി- പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.

മ്യൂസിക്ക് ആണ് ഇഷ്ടപെട്ടത് എങ്കിലും സ്വഭാവം പരസ്പരം ഇഷ്ടം ആയിരുന്നു. കോളേജിൽ സംഘടനാപ്രവർത്തനം ഒക്കെ ഉണ്ടായിരുന്നു ലൈലക്ക്. ചിലപ്പോ അതിന്റെ ധൈര്യത്തിൽ ചാടിയത് ആകാം എന്നാണ് അന്ന് സുരേഷ് പറഞ്ഞു. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട്. അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല. ആളുകളുടെ സംശയം ആണ് അമൃതയുടെ വിവാഹം പ്രണയം ആണോ എന്ന്. എന്നാൽ പ്രേമത്തിന് മുൻപ് വന്നു പെർമിഷൻ ചോദിച്ചിരുന്നുവെന്നായിരുന്നു പിതാവ് പറഞ്ഞ്. ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്നും ഈ പിതാവ് പറഞ്ഞിരുന്നു
അതേസമയം അഭിരാമിക്ക് പ്രണയം വന്നു തുറന്നുപറയാനുള്ള അവസ്ഥ കൊടുത്തിട്ടുണ്ടെന്നും സുരേഷ് പഞ്ഞിരുന്നു.

ഷോയിൽ വെച്ച് അമൃത പാവമായത് കൊണ്ടാണോ ചില ജഡ്ജ്‌മെന്റുകൾ തെറ്റിപോയത് എന്ന് അവതാരകൻ ചോദിച്ചിരുന്നു. പറഞ്ഞത് അൽപം ശരിയാണ് എന്നാണ് അച്ഛൻ പറഞ്ഞത്. ‘അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ കല്യാണം കഴിക്കേണ്ടി വന്നു. അത്രയ്ക്ക് ഒരു പ്രസ്സിങ് ഉണ്ടായിട്ടാണ് കല്യാണത്തിലേക്ക് പോയത്. നന്നായിട്ട് വിശ്വസിക്കാൻ പറ്റുന്ന രീതിയിലൊക്കെയാണ് കല്യാണം കഴിച്ചത്. പക്ഷെ ആ ടൈമിൽ കല്യാണം കഴിക്കരുതായിരുന്നു. ആ പ്രായത്തിൽ വിവാഹം പാടില്ലായിരുന്നു. എന്റെ ഒരു കാഴ്ചപ്പാടിൽ ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ 25 വയസ് വരെ ഒക്കെ കല്യാണം കഴിക്കാതെ ഇരിക്കുകയാണെങ്കിൽ ഒരുപാട് മുന്നോട്ട് പോകാൻ പറ്റും,’ എന്നാണ് അച്ഛൻ പറഞ്ഞത്.

ഇന്നലെ വൈകിട്ടോടെയാണ് സുരേഷ് ലോകത്തോട് വിടവാങ്ങിയത്. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ്. അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top