വിഷു ദിനത്തിൽ കൃഷണ വിഗ്രഹത്തിന് മുന്നിൽ നൃത്ത ചുവടുകളുമായി കൃഷ്ണ പ്രഭ ! വീഡിയോ പങ്കുവെച്ച് നടി; ഏറ്റെടുത്ത് ആരാധകർ
മലയാളികള്‍ക്ക് കൃഷ്ണപ്രഭ എന്ന താരത്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം.
ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോയും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
സുഹൃത്തിനൊപ്പം ട്രെന്‍ഡിംഗ് ആയി മാറുന്ന പാട്ടുകള്‍ക്ക് ചുവടുവെച്ച് എത്തുന്ന താരത്തിന്റെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്ക് വെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. വിഷു ദിനത്തോടെ അനുബന്ധിച്ച് കൃഷ്ണൻ വിഗഹത്തിന് മുന്നിലാണ് താരത്തിന്റെ നൃത്തം നാടൻ വേഷമാണ് താരത്തിന്റേത് നൃത്തം കന്നഡ സംഗീതത്തിലെ കൃഷണ നീ ഭേഗനെ എന്ന ക്ലാസ്സിക്കൽ സംഗീതത്തിനാണ് താരം ഇപ്പോൾ ചുവട് വെച്ചിരിക്കുന്നത്.
