Connect with us

എന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടനും; കാവ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നുമുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

Malayalam

എന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടനും; കാവ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നുമുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

എന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടനും; കാവ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നുമുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

കോമഡി പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മിമിക്രി പരിപാടികളിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നതും. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യ നടിയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി ആളുകളുടെ മുന്നിലെത്തി. ഇന്ന് നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്.

നടി എന്നതിനേക്കാളുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. 2008 മുതലാണ് താരം സിനിമകളില്‍ സജീവമാകുന്നത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ ‘മാടമ്പി’ യിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന്, നിരവധി സിനിമകളില്‍ ഹാസ്യ നടിയായി അഭിനയിച്ചിട്ടുള്ള താരം ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ സ്വഭാവ നടിയായി എത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ഡാന്‍സ് വീഡിയോകളും റീല്‍സുകളും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റാ ഗ്രാമിലൂടെ സുഹൃത്തായ സുനിത റാവുവിന്റെ കൂടെ താരം പങ്കുവെച്ച ഡാന്‍സ് വീഡിയോക്ക് വണ്‍ മില്യണ്‍ വ്യൂസ് കിട്ടിയിരുന്നു. നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച വീഡിയോക്ക് താഴെ വന്ന നെഗറ്റീവ് കമന്റകള്‍ക്ക് എതിരെ കൃഷ്ണ പ്രഭ പ്രതികരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലോക്ക്ഡൗണിനിടെയായിരുന്നു കൃഷ്ണപ്രഭ റീല്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ‘റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. ഞാന്‍ അത് അങ്ങനെ കൃത്യമായി നോക്കാറില്ല. വല്ല നെഗറ്റീവ് കമന്റും ഞാന്‍ കണ്ടാല്‍ അതിന് കൃത്യമായി മറുപടിയും കൊടുക്കാറുണ്ട്. സെലിബ്രിറ്റികളെ ചൊറിഞ്ഞ് റീച്ച് കൂട്ടാമെന്ന് ചിലരൊക്കെ കരുതിയിട്ടുണ്ട്.

അങ്ങനെയുള്ള കാഴ്ചപ്പാട് തെറ്റാണ്, സ്വന്തം കഴിവിലൂടെ വളരാന്‍ ശ്രമിക്കുകയല്ലാതെ മറ്റൊരാളെ ചൊറിഞ്ഞ് റീച്ച് കൂട്ടുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഈ ട്രിക്ക് മനസിലായതോടെ ഞാന്‍ നെഗറ്റീവ് കമന്റിനെതിരെ പ്രതികരിക്കുന്നത് നിര്‍ത്തി’ എന്നും കൃഷ്ണ പ്രഭ മുമ്പ് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ ഒട്ടനവധി താരങ്ങളുടെ ഒപ്പം അഭിനയിച്ച നടി പല അഭിമുഖങ്ങളിലും അഭിനയ ജീവിതത്തിലെ അനുഭവങ്ങളെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താര ദമ്പതികളായ ദിലീപിനേയും കാവ്യമാധവനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടയിരിക്കുന്നത്.

ലൈ്ഫ് ഓഫ് ജോസ്‌കുട്ടിയിലാണ് താനും ദിലീപ് ചേട്ടനും സ്‌ക്രീനിലെത്തുന്നത്. ഒരു ചേട്ടനെ പോലെ ആയിരുന്നു ദിലീപേട്ടന്‍ സെറ്റില്‍ ഉണ്ടായിരുന്നത്. താന്‍ തന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടന്റെ കൂടെ സെറ്റിലുണ്ടായിരുന്നതെന്ന് താരം പറഞ്ഞു. അതേസമയം, താരം കാവ്യമാധവനെ കുറിച്ചും പറഞ്ഞിരുന്നു. കാവ്യയും താനും ‘ഷീ ടാക്‌സി’ എന്ന ചിത്രത്തിന്റെ സിനിമ ഷൂട്ടിംങ്ങിലാണ് കണ്ടുമുട്ടുന്നത്. സെറ്റിലുളള സമയത്ത് ഒരുമിച്ചുളള സൗഹൃദം അത് ഇന്നും തുടരുന്നു എന്ന് നടി വ്യക്തമാക്കി.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2015ല് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ഒരു ലളിതമായ ഗ്രാമീണ ബാലന്റെ ജീവിതം, അവന്റെ ആദ്യത്തെ തകര്‍ന്ന ബാല്യകാല ബന്ധം, വിവാഹശേഷം ന്യൂസിലാന്‍ഡില്‍ നടത്തിയ പരിഹാസ്യമായ സാഹസികത എന്നിവയാണ് ചിത്രത്തിന്റെ കഥ. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ കൂടിയായിരുന്നു ചിത്രം. ചിത്രത്തില്‍ ദിലീപായിരുന്നു നായകനായും നടി ജ്യോതി കൃഷ്ണയാണ് നായിക വേഷത്തിലും എത്തി.

ജീത്തു സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഞാന്‍ ഒരുപാട് ചെറിയ വേഷങ്ങള്‍ ചെയ്തു. പക്ഷേ മോളിക്കുട്ടി എനിക്ക് സ്‌പെഷ്യല്‍ ആയിരുന്നു. കാരണം ആ കഥാപാത്രം എന്നോട് സാമ്യമുള്ളതാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ശരിക്കും സന്തോഷമുണ്ട്, എന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാവ്യ മാധവന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രമായിരുന്നു’ഷീ ടാക്‌സി’. ഒരു വനിതാ ടാക്‌സി െ്രെഡവര്‍ മൂന്ന് സ്ത്രീകളെ കൂര്‍ഗിലേക്ക് കൊണ്ടു പോകുന്നതിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറാണ്. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിലാണ് താരം അവസാനം അഭിനയിച്ചത്. കിംഗ് ഫിഷ്, ഉള്‍കാഴ്ച, മൈ നെയിം ഈസ് അഴകന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

More in Malayalam

Trending