പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് നില; വിഷു ചിത്രവുമായി പേളി; ചിത്രം വൈറൽ
വിഷു ദിനത്തിൽ പേളി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകൾ നിലയ്ക്കും ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് സുന്ദരിക്കുട്ടിയായ നിലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മലയാളികൾക്ക് വിഷു ആശംസ നേരാനും പേളി മറന്നിട്ടില്ല
തന്റെ പുതിയ ചിത്രം ‘പാപ്പന്റെ’ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ആരാധകർക്ക് വിഷു ആശംസകൾ നേർന്നിരിക്കുന്നത്. മനോഹരമായൊരു കണിയാണ് മോഹൻലാൽ പങ്കുവച്ച ചിത്രത്തിൽ കാണാനാവുക. കസവുമുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ്സണിഞ്ഞ് കിടു ലുക്കിലാണ് മമ്മൂട്ടി എത്തിയത്
താരങ്ങളുടെ വിഷു ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വിഷു ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ ആഘോഷത്തിമർപ്പിലാണ് നാടും നഗരവും. ഏവരും പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ നേരുകയാണ്.