‘നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണെന്ന് കമന്റ്…‘അങ്ങനെ ചുണ്ടിനും പ്രത്യേകം സൈസ് ഉണ്ടോയെന്ന് മറുപടി കൊടുത്ത് ശ്രുതി ഹാസൻ
സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റിന് കിടിലൻ മറുപടിയുമായി ശ്രുതി ഹാസൻ. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ടും നടി എത്തിയിരുന്നു. ഒരുവിധം എല്ലാ ചോദ്യങ്ങള്‍ക്കും ശ്രുതി മറുപടി പറയുകയും ചെയ്തു. എന്നാല്‍ അതിനിടയിലാണ് ആരാധകരില്‍ ഒരാള്‍ കളിയാക്കുന്നത് പോലെയുള്ള ചോദ്യവുമായിട്ടാണ് എത്തിയത്.
‘നിങ്ങളുടെ ചുണ്ടിന്റെ സൈസ് എത്രയാണ്’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സ്ഥിരമായി കളിയാക്കി ചോദിക്കാറുള്ളത് പോലെ വന്ന ചോദ്യമാണെങ്കിലും അതിന് ക്ലാസായിട്ടുള്ള മറുപടിയാണ് ശ്രുതി നല്‍കിയത്. ‘അങ്ങനെ ചുണ്ടിനും പ്രത്യേകം സൈസ് ഉണ്ടോ’ എന്ന് മറുചോദ്യമായി നടി ചോദിച്ചു. മുന്‍പും ശരീരത്തെ കുറിച്ചുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഏറെ നേരിടേണ്ടി വന്ന നടിയാണ് ശ്രുതി. ശരീരഭാരം കൂടിയതിന്റെ പേരിലായിരുന്നു നേരത്തെ കമന്റുകള്‍ വന്നത്.
മുന്‍പ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരിലും ശ്രുതി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താന്‍ അത്തരം സര്‍ജറിയ്ക്ക് വിധേയ ആയിട്ടുണ്ടെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും പറഞ്ഞ് രംഗത്ത് വരികയും ചെയ്തിരുന്നു.
