Connect with us

സിംഗിൾ ആയി തന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം ; കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

Movies

സിംഗിൾ ആയി തന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം ; കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

സിംഗിൾ ആയി തന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം ; കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

മലയാളികള്‍ക്ക് സുപരിചിതയാണ് കൃഷ്ണപ്രഭ. കോമഡി ഷോകളിലൂടെയാണ് കൃഷ്ണ പ്രഭ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കയ്യടി നേടാന്‍ കൃഷ്ണ പ്രഭയ്ക്ക് സാധിച്ചു. മികച്ചൊരു നര്‍ത്തകി കൂടിയാണ് കൃഷ്ണ പ്രഭ. താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. കൃഷ്ണ പ്രഭ പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേ സമയം മുപ്പത്തഞ്ച് കാരിയായ താരം ഇപ്പോഴും സിംഗിളാണ്. ഇപ്പോഴിതാ എല്ലാ കാലത്തും സിംഗിളായി തുടരാൻ തന്നെയാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. പ്രമുഖ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സിംഗിൾ ആയി തുടരാനുള്ള ആഗ്രഹവും കൃഷ്ണപ്രഭ പങ്കുവച്ചത്.’2008ൽ ആയിരുന്നു എന്റെ ആദ്യ സിനിമ. അതിനു മുൻപ് ഞാൻ സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. ടെലിവിഷൻ അവതാരകയായിരുന്നു, സിനിമാല പോലുള്ള ഷോകൾ ചെയ്തിരുന്നു. അതിനെല്ലാം ശേഷമാണു സിനിമയിലേക്ക് വരുന്നത്. സിനിമയിൽ വന്ന ശേഷം എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴും അത് തുടരുന്നു’,

ഈ ഫീൽഡിൽ ഇത്രയും കാലം നിൽക്കാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. എന്നോട് ഇങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് പറയാനൊന്നും ആരും ഉണ്ടായിട്ടില്ല. എല്ലാവരുമായും നല്ല ബന്ധമാണെങ്കിലും ഒരു ഗോഡ്ഫാദർ ഒന്നും ഉണ്ടായിട്ടില്ല. അതില്ലാതെ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്ന് തെളിയിച്ചവരാണ് ഞങ്ങൾ ചിലർ. അങ്ങനെ നിൽക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. എന്റെ ആഗ്രഹം മരണം വരെ ഈ ഫീൽഡിൽ നിൽക്കുക എന്നത് തന്നെയാണ്’,

ഞാൻ ഫോളോ ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് സുകുമാരിയമ്മയാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ആർട്ടിസ്റ്റാണ്. അഭിനേത്രി എന്നതിന് പുറമെ വ്യക്തി എന്ന നിലയിലൊക്കെ ഞാൻ ഒരുപാട് ആരാധിക്കുന്നയാളാണ് സുകുമാരിയമ്മ. അവസാനം വരെ അഭിനയിച്ചിരുന്ന ആളാണ്. അതുപോലെ നല്ലൊരു ആർട്ടിസ്റ്റായി നിൽക്കുക എന്നതാണ് ആഗ്രഹം. ഒരിക്കലും വീട്ടിൽ ഇരിക്കണമെന്ന് ചിന്തിക്കാത്ത ആളാണ് ഞാൻ’,ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഇനിയും സിംഗിൾ ആയി തന്നെ നിൽക്കാനാണ് എനിക്ക് താൽപര്യം. അതിന് പ്രധാന കാരണം എന്റെ പ്രധാന ഫോക്കസ് ഈ കലയിൽ ആണെന്നതാണ്. അതിലൊരു ഡിസ്ട്രക്ഷൻ വരരുതെന്ന് കരുതിയിട്ടാണ് കല്യാണത്തിലേക്ക് ഒന്നും ഞാൻ പോകാത്തത്. പിന്നെ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങൾ പോവുക. എന്നാലും കഴിവതും സിംഗിളായി തന്നെ നിൽക്കാനാണ് ആഗ്രഹം’, കൃഷ്ണ പ്രഭ പറയുന്നു.

‘എന്നോട് പലരും ചോദിക്കാറുണ്ട്, പത്ത് മുപ്പത്താറ് വയസ്സായിട്ട് കല്യാണം കഴിക്കാത്തത് എന്താണെന്ന്. എനിക്ക് ആവശ്യമില്ലാത്ത ടെൻഷൻസ് ഒന്നും എടുത്തു വയ്ക്കാൻ വയ്യ എന്നാണ് ഞാൻ പറയാറുള്ളത്. പക്ഷേ പണ്ടുമുതൽ ഞാൻ അങ്ങനെയാണ്. കുറച്ച് ഓവർ പെർഫെക്ഷനിസ്റ്റ് ആണ്. അതിന്റെതായ ടെൻഷനുകൾ ഉണ്ടാവാറുണ്ട്. അതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ തലയിൽ എടുത്തു വയ്ക്കണോ എന്നതാണ് ഒരു ചിന്ത. ടെൻഷൻ ആർട്ട് സംബന്ധിച്ച് മാത്രമാവുക, വേറെ കുരുക്കുകളിൽ ഒന്നും ആകാതെ ഇരിക്കുക എന്നതൊക്കെയാണ്’,

‘പലരും ഇപ്പോൾ വിവാഹം കഴിക്കുന്നത് തന്നെ ആരെയൊക്കെ കാണിക്കാൻ ആണെന്ന് തോന്നാറുണ്ട്. എന്നിട്ട് രണ്ടു മൂന്ന് മാസം കഴിയുമ്പോൾ ഞങ്ങൾ സെപ്പറേറ്റഡ് ആയെന്നും പറയും. അതിന് പൊടിച്ച പണത്തെ കുറിച്ച് പോലും ചിന്തിക്കില്ല. പിന്നെ എന്തിനാണ് ഈ പണിക്ക് നിൽക്കുന്നത് എന്നാണ്’, കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു.

More in Movies

Trending